യു.എസിലും ഫിലിപ്പീൻസിലും ജീവനെടുത്ത് ചുഴലിക്കാറ്റ്
text_fieldsമനില/ന്യൂയോർക്: ഫിലിപ്പീൻസിനെ ഭീതിയിലാഴ്ത്തി എത്തിയ മാംങ്ഘൂട്ട് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം പതിനാല് ആയി. ഫിലിപ്പീൻസിനെ കൂടാതെ ഹോേങ്കാങ്, തെക്കൻ ചൈന, തായ്ലൻഡ് എന്നിവിടങ്ങളിലൂടെയും കാറ്റ് കടന്നുപോകുന്നുണ്ട്. ഒരുലക്ഷത്തിൽ പരം ആളുകളാണ് പലായനം ചെയ്തത്. മണ്ണിടിച്ചിലിനിടെ രക്ഷാപ്രവർത്തനത്തിന് എത്തിയവരാണ് മരിച്ചവരിൽ രണ്ടുപേർ. നിരവധി മേഖലകളിൽ വൈദ്യുതി-ടെലിഫോൺ സംവിധാനങ്ങൾ തടസ്സപ്പെട്ടു. ലോകത്ത് വീശിയടിച്ചതിൽ പ്രഹരശേഷി ഏറ്റവും കൂടുതലുള്ള ചുഴലിക്കാറ്റാണിത്.
പ്രധാനമായും ലുസോൻ ദ്വീപിനെയാണ് കാറ്റ് ബാധിച്ചത്. ഇപ്പോൾ പടിഞ്ഞാറൻ ചൈനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച മാംങ്ഘൂട്ട് ഹോേങ്കാങ്ങിനെ കടന്നുപോകും. യു.എസിൽ വീശിയടിച്ച േഫ്ലാറൻസ് ചുഴലിക്കാറ്റിൽ അമ്മയും കുഞ്ഞുമുൾപ്പെടെ അഞ്ചുപേർ മരിച്ചു. ഗതാഗത സംവിധാനം തകർന്നു. വൻ മരങ്ങൾ കടപുഴകി. വിൽമിങ് ടണിൽ വീടിനു മുകളിൽ മരം വീണാണ് അമ്മയും കുഞ്ഞും മരിച്ചത്. നദികൾ കരകവിഞ്ഞതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി.
നോർത്കരോലൈനയിലെ വിൽമിങ്ടൺ പ്രവിശ്യയിലൂടെയാണ് ഫ്ലോറൻസ് കരയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.