Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 4:36 AM IST Updated On
date_range 16 Jan 2018 9:59 AM ISTട്രംപിെൻറ നിലപാട് യു.എസ്-ക്യൂബ ബന്ധത്തിന് തിരിച്ചടി -റാഉൾ കാസ്ട്രോ
text_fieldsbookmark_border
ഹവാന: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കടുത്ത നിലപാട് യു.എസ്^ക്യൂബ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ബറാക് ഒബാമയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്ന് ക്യൂബൻ പ്രസിഡൻറ് റാഉൾ കാസ്ട്രോ. വാഷിങ്ടണിൽ ക്യൂബൻ എംബസി തുറന്നതിെൻറ രണ്ടാംവാർഷികത്തോടനുബന്ധിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യൂബക്കനുകൂലമായ ഒബാമയുടെ നിലപാട് പുനഃപരിശോധിക്കുമെന്നും കടുത്ത ഉപരോധങ്ങൾ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ശീതകാലയുദ്ധത്തോടെ വഷളായ ക്യൂബ^യു.എസ് ബന്ധം മെച്ചപ്പെടുത്താൻ ഒബാമയാണ് നടപടിയെടുത്തത്. രാജ്യത്ത് മനുഷ്യാവകാശലംഘനം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ കെട്ടുകഥകളാണെന്നും റാഉൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story