ബ്രിട്ടനിൽ ആസിഡ് വിൽപന നിയന്ത്രിക്കണമെന്ന് ആക്രമണത്തിനിരയായ യുവതി
text_fieldsലണ്ടൻ: ആസിഡ് ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്ന് ആക്രമണത്തിന് ഇരയായ യുവതി. റേഷം ഖാൻ എന്ന യുവതിയാണ് ആസിഡ് ആക്രമണത്തിനെതിരെ അടിയന്തരമായി സർക്കാൻ നിയമ നടപടിക്ക് തയാറെടുക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കാമ്പയിൻ തുടങ്ങിയത്.
ഇൗസ്റ്റ് ലണ്ടനിൽെവച്ചുണ്ടായ ആസിഡ് ആക്രമണത്തിൽ ഇൗയിടെ ഗുരുതരമായി പൊള്ളലേറ്റ യുവതിയാണ് റേഷം ഖാൻ. ആസിഡ് ആക്രമണങ്ങളിൽ പ്രതികൾക്ക് ശക്തമായ ശിക്ഷനൽകാൻ ഭരണകൂടം തയാറാവണം. ബ്രിട്ടനിലുടനീളം ആസിഡുകൾ കുറഞ്ഞവിലയിൽ ഒരു മാനദണ്ഡവും കൂടാതെ ലഭ്യമാണ്. ആക്രമണങ്ങൾ തടയാൻ ഇതിെൻറ വിൽപനയിൽ നിയന്ത്രണങ്ങൾ വേണമെന്നും ഖാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. നിർദേശങ്ങൾ സമർപ്പിച്ച കത്തിൽ നാലു ലക്ഷത്തോളം ആളുകൾ ഒപ്പിട്ടു.
ഖാനും സഹോദരൻ ജമീൽ മുഖ്താറും കാറിൽ സഞ്ചരിക്കവെ ഇവർക്കുനേരെ ജോൺ ടോംലിൽ എന്നയാൾ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഇയാളെ പിടികൂടിയ പൊലീസ് സംഭവം വംശീയ ആക്രമണമാണെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇസ്ലാം മതവിശ്വാസികളായതാണ് ആക്രമണത്തിന് കാരണമെന്ന് സഹോദരൻ മുഖ്താർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.