യൂറോപ്പിൽ മരണസംഖ്യ ഉയരുന്നു; യു.കെയിലെ മരണസംഖ്യ ഇറ്റലിയേക്കാൾ കൂടുതൽ
text_fieldsലണ്ടൻ: യു.കെയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇറ്റലിയേക്കാൾ കൂടുതൽ. യൂറോപ്പിൽ കഴിഞ്ഞദിവസം വരെ രോഗബാധിതരുടെ എണ്ണം കൂടുതൽ ഇറ്റലിയായിരുന്നു. ചൊവ്വാഴ്ച യു.കെയിലെ മരണസംഖ്യ 32000 ത്തോട് അടുത്തതായാണ് വിവരം. ഇറ്റലിയിലെ മരണസംഖ്യ 29000 കടന്നു.
ഏപ്രിൽ രണ്ടാംവാരം മുൻ ആഴ്ചയെ അപേക്ഷിച്ച് യു.കെയിലെ മരണസംഖ്യ 354ൽ താഴെയായിരുന്നു. എന്നാൽ പിന്നീട് മരണനിരക്ക് 8.1 ശതമാനം ഉയരുകയായിരുന്നു.
മരണനിരക്ക് ഉയർന്നേതാടെ ചില പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ പരിശോധനയും സമ്പർക്കപട്ടിക തയാറാക്കലും എളുപ്പമാകുമെന്നാണ് കരുതുന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുേമ്പാൾ 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക സുരക്ഷ ഒരുക്കുമെന്നും പറയുന്നു.
എന്നാൽ യു.കെ കോവിഡ് രോഗ മരണനിരക്കിെൻറ ഉന്നതി മറികടന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ സാമ്പത്തിക സ്ഥിതി കോവിഡ് തകർത്തുകളഞ്ഞതായും യു.കെയിലെ ജി.ഡി.പിയിൽ ഏഴുശതമാനത്തോളം കുറവ് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.