കുട്ടികളെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ച ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് യു.കെ കോടതി
text_fieldsലണ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തിൽ ഇന്ത്യക്കാരൻ കുറ്റക്കാരനാണെന്ന് ബ്രിട്ടീഷ് കോടതി. ഇംഗ്ലണ്ടിെല െഎസ്െവർത്ത് ക്രൗൺ േകാടതിയാണ് ഗോവയിൽ നിന്നുള്ള ഫ്രാൻസിസ്കോ പെരേര കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികോദ്ദേശത്തോടെ സമീപിക്കാൻ ശ്രമിച്ചു, ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നിവയാണ് ഇയാൾക്കെതിരായ കുറ്റം.
2017 ഡിസംബർ 15നും 30 നും ഇടയിലാണ് സംഭവം. ലൈംഗിക സംതൃപ്തി ലക്ഷ്യമിട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുമായി ഇൻറർനെറ്റിലൂടെ പെരേര സംസാരിച്ചു. െലെംഗികോദ്ദേശം വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങളും സന്ദേശങ്ങളും ഇയാൾ കുട്ടികൾക്ക് കൈമാറി. ലണ്ടനിൽ വെച്ച് ഇവരെ നേരിൽ കാണാൻ ശ്രമിക്കുകയും െചയ്തു.
എന്നാൽ ഇയാളുടെ പ്രവർത്തി നിരീക്ഷിച്ച് വരികയായിരുന്ന ഇൻറർനെറ്റ് വിജിലൻറ് ഗ്രൂപ്പുകൾ, കുട്ടികളുമായി കൂടിക്കാഴ്ച നടക്കും മുമ്പ് ഇയാെള പിടികൂടി. ഡിസംബർ 30ന് വിജിലൻസ് സംഘത്തിെൻറ പിടിയിലായ പെരേരയെ പിന്നീട് ലണ്ടൻ പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.