ലൈംഗീകാരോപണം: ബ്രിട്ടൻ പ്രതിരോധ സെക്രട്ടറി രാജിവെച്ചു
text_fieldsലണ്ടൻ: ലൈംഗീകാരോപണത്തെ തുടർന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിൾ ഫാലൻ രാജി വെച്ചു. കുറ്റം സ്വയം ഏറ്റെടുത്തായിരുന്നു ഫാലന്‍റെ രാജി. 2002 ൽ നടന്ന അത്താഴ വിരുന്നിനിടെ ഒരു പത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഫാലനെതിരെ ഉയർന്ന ആരോപണം.
താനടക്കം പാർലമെന്‍റിലെ മറ്റ് എം.പിമാർക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ടെന്ന് ഫാലൻ പറഞ്ഞു. പലതും വാസ്തവ വിരുദ്ധമാണ് എന്നാൽ പ്രതിരോധ സെക്രട്ടറി സ്ഥാനത്തിരുന്ന് താൻ ചെയ്തിട്ടുള്ളത് പലതും. സൈന്യത്തിന്‍റെ ധാർമ്മികതയ്ക്ക് യോജിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർതത്തു.
അതേസമയം ഫാലന്‍റെ രാജി സംബന്ധിച്ചുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം രാജ്യത്തിന് ചെയ്തിട്ടുള്ള സേവനങ്ങൾ മികച്ചതാണെന്നും പ്രധാന മന്ത്രി തെരേസ മേ പറഞ്ഞു. എം.പിമാർക്കെതിരെയുള്ള ലൈംഗീകാരോപണങ്ങൾ ഗൗരവമായാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് മന്ത്രി സഭയിലെ മാർക്ക് ഗാർനിയറിനെതിരെ ലൈംഗീകാരോപണ കേസിൽ തെരേസ മേ അന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.