ഹിജാബ് നിരോധനം: ഇന്ത്യൻ വംശജയായ പ്രിൻസിപ്പലിന് സ്കൂളുകളുടെ പിന്തുണ
text_fieldsലണ്ടൻ: ബ്രിട്ടനിലെ എട്ട് വയസ്സിൽ താഴെയുള്ള വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ച നടപടിയെ തുടർന്ന് ഹിറ്റ്ലറാക്കി ചിത്രീകരിക്കപ്പെട്ട െസൻറ് സ്റ്റീഫൻസ് സ്കൂൾ പ്രിൻസിപ്പൽ നീന ലാലിന് സ്കൂൾ അധികൃതരുടെ ശക്തമായ പിന്തുണ.
ഇസ്ലാമികമായി പ്രായപൂർത്തിയെത്താതെ ഹിജാബ് ധരിക്കേണ്ടതില്ലെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു എട്ടുവയസ്സു കാരികൾക്ക് ഹിജാബ് നിരോധിച്ചത്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഉൾെപ്പടെ ഉയർന്ന ശക്തമായ പ്രതിേഷധം കാരണം തീരുമാനം പിൻവലിച്ചിരുന്നു.
എന്നാൽ, ചെയർ ഒാഫ് ഗവർണർ ആരിഫ് ഖ്വാവിയുടെ രാജിയിൽ ഉൾെപ്പടെ കലാശിച്ച തീരുമാനം പിൻവലിച്ചുവെന്നും മതതീവ്രവാദികൾ വിദ്യാഭ്യാസത്തെ ദുഷിപ്പിക്കുകയാണെന്നും സ്കൂൾ അധികൃതർ കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.