ബ്രിട്ടനിൽ കൺസർവേറ്റിവ് പാർട്ടിക്ക് ചരിത്രജയം
text_fieldsലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്ന ബ്രെക്സിറ്റിെൻറ ഭാവി തീരുമാനിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി (േടാറികൾ) അധികാരം നിലനിർത്തി. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 365 സീറ്റുകളാണ് പാർട്ടി സ്വന്തമാക്കിയത്. ഇതോടെ 650 അംഗ പാർലമെൻറിൽ ടോറികൾക്ക് 78 സീറ്റിെൻറ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. പ്രതിപക്ഷമായ ലേബർപാട്ടിക്ക് 203 സീറ്റുകളാണ് ലഭിച്ചത്.
വൻ വിജയത്തിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി ബോറിസ് ജോൺസൺ 2020 ജനുവരി 31ന് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുമെന്ന് പ്രതികരിച്ചു. ഫലമറിഞ്ഞയുടൻ അദ്ദേഹം സർക്കാർ രൂപവത്കരണം സംബന്ധിച്ച് ബോറിസ് ജോൺസൺ ബെക്കിങ്ഹാം പാലസിലെത്തി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി.
മാർഗരറ്റ് താച്ചറുടെ ഭരണകാലത്തിനു ശേഷം ആദ്യമായാണ് കൺസർവേറ്റിവ് പാർട്ടി ഇത്രയധികം വോട്ടുകൾക്ക് ജയിക്കുന്നത്. പരാജയത്തിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് ലേബർ പാർട്ടി നേതാവ് കോർബിൻ രാജി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട്, മിഡ്ലാൻഡ്സ്, വെയിൽസ് എന്നിവിടങ്ങളിൽ ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലും കൺസർവേറ്റിവ് പാർട്ടി ആധിപത്യം നേടി.
ബ്രെക്സിറ്റ് നടപ്പാക്കണം എന്ന സന്ദേശവുമായിട്ടായിരുന്നു ടോറികളുടെ വോട്ട് പിടിത്തം. മറ്റു കക്ഷികളായ സ്കോട്ലൻഡ് നാഷനൽ പാർട്ടി 48ഉം ലിബറൽ ഡെമോക്രാറ്റുകൾ 11ഉം ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി എട്ടും സീറ്റുകൾ നേടി. പരാജയപ്പെട്ടതിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ രാജിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.