ഒരു സീറ്റുപോലും ലഭിക്കാതെ യുകിപ്
text_fieldsലണ്ടൻ: ബ്രെക്സിറ്റിനായി മുറവിളി കൂട്ടിയ തീവ്രവലതുപക്ഷ പാർട്ടിയായ യു.കെ ഇൻഡിപെൻഡൻസ് പാർട്ടിക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് പോൾ നത്തൽ നേതൃസ്ഥാനം രാജിവെക്കുകയും ചെയ്തു. മുൻ െഡപ്യൂട്ടി പ്രധാനമന്ത്രിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ നിക്ക് ക്ലെഗ് ആണ് ഇൗ െതരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖൻ.
സ്കോട്ടിഷ് നാഷനൽ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററുമായ അലക്സ് സാൽമണ്ടും പരാജയപ്പെട്ട പ്രമുഖരിൽപെടുന്നു. സ്കോട്ടിഷ് ഹിതപരിശോധനക്കായി മുറവിളി കൂട്ടിയ സ്കോട്ടിഷ് നാഷനൽ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് വോട്ടർമാർ നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെയുള്ള 59ൽ 56 സീറ്റും നേടിയ അവർക്ക് ഇക്കുറി 34 സീറ്റേ നേടാനായുള്ളൂ.
അലക്സ് സാൽമണ്ട് ഉൾപ്പെടെയുള്ള എസ്.എൻ.പിയുടെ പല പ്രമുഖരും ദേശീയപാർട്ടി സ്ഥാനാർഥികളോട് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബ്രിട്ടെൻറ ഭാഗമായി തുടരാൻ തന്നെയാണ് ഇവിടെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.