വിദേശ ഗവേഷകരെ ആകർഷിക്കാൻ പുതിയ വിസയുമായി ബ്രിട്ടൻ
text_fieldsലണ്ടൻ: രാജ്യത്തെ ഗവേഷണ രംഗത്തെ പരിപോഷിപ്പിക്കാൻ ഇന്ത്യ ഉൾെപ്പടെ വിദേശ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പുതിയ വിസകളുമായി ബ്രിട്ടൻ.
യൂറോപ്യൻ യൂനിയനു പുറത്തുള്ള രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കും അക്കാദമിക രംഗത്ത് സജീവമായവർക്കും രണ്ടുവർഷം ബ്രിട്ടനിലെത്തി പഠിക്കാനും ജോലിചെയ്യാനും അവസരമൊരുക്കുന്ന പുതിയ വിസ സംവിധാനമാണ് വെള്ളിയാഴ്ച നിലവിൽവന്നത്.
ബ്രിട്ടനിലെ ഗവേഷണങ്ങളുടെയും ഗവേഷണ കൗൺസിലുകളുടെയും മേൽനോട്ടം വഹിക്കുന്ന യു.കെ റിസർച് ആൻഡ് ഇന്നവേഷനാണ് (യു.കെ.ആർ.െഎ) മേൽനോട്ട ചുമതല. ഇതുപ്രകാരം യു.കെ.ആർ.െഎക്കും നാചുറൽ ഹിസ്റ്ററി മ്യൂസിയമടക്കമുള്ള 12 ഗവേഷണ സ്ഥാപനങ്ങൾക്കും മിടുക്കരായ വ്യക്തികളെ സ്പോൺസർ ചെയ്ത് ജോലിയും പരിശീലനവും നൽകാനാകും.
സർക്കാർ അംഗീകൃത എക്സ്ചേഞ്ച് (ജി.എ.ഇ) ടയർ 5 വിസ മാർഗമായിരുന്നു യൂറോപ്യൻ ഇതര പ്രഫഷനലുകൾ ഇതുവരെ യു.കെയിൽ ജോലിക്കും പരിശീലനത്തിനുമായി എത്തിയിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വിവിധ മന്ത്രാലയങ്ങൾ നേരിട്ടു നിരീക്ഷിക്കും. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർക്ക് ഗവേഷണം നടത്താനും പരിശീലിക്കാനും ഇതുവഴി കൂടുതൽ അവസരം ലഭിക്കുമെന്നും ഇതുവഴി ബ്രിട്ടനെ കൂടുതൽ ചലനാത്മകവും ആഗോള വിപണന രംഗത്ത് മുൻപന്തിയിലെത്തിക്കാനും സാധിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി കരോലിൻ നോക്സ് പറഞ്ഞു.
അതേസമയം, വിദ്യാർഥികൾക്കുള്ള വിസ ചട്ടങ്ങളിൽ നേരത്തേ ബ്രിട്ടൻ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് വിദേശ ഗവേഷകരെ ആകർഷിക്കാനുള്ള നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.