പൗരത്വ നിയമം: ബ്രിട്ടീഷ് പാർലമെൻറിൽ പ്രമേയം കൊണ്ടുവരും –പ്രതിപക്ഷ എം.പിമാർ
text_fieldsലണ്ടൻ: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബ്രിട്ടീഷ് പാർലമെൻറിൽ പ്രമേയം ക ൊണ്ടുവരുമെന്ന് പ്രതിപക്ഷ എം.പിമാർ. അംബേദ്കർ ഇൻറർനാഷനൽ മിഷൻ (യു.കെ), സൗത്ത് ഏഷ് യ സോളിഡാരിറ്റി ഗ്രൂപ് എന്നിവ സംയുക്തമായി ബ്രിട്ടീഷ് പാർലമെൻറ് ഹാളിൽ സംഘടിപ്പി ച്ച പരിപാടിയിലാണ് എം.പിമാർ ഇക്കാര്യം അറിയിച്ചത്. ഈസ്റ്റ് ലണ്ടനിൽനിന്നുള്ള ലേബർ പാർട്ടി എം.പി സ്റ്റീഫൻ ടിമ്മസാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.
ബ്രിട്ടീഷ് പാർലമെൻറിെൻറ പൊതുസഭയിലാണ് പ്രമേയം കൊണ്ടുവരുക. പൗരത്വ നിയമം, പൗരത്വ രജിസ്റ്റർ എന്നിവ പാർലമെൻറിൽ ചർച്ചയാക്കാനുദ്ദേശിച്ചാണ് പ്രമേയം കൊണ്ടുവരുന്നതെന്ന് എം.പിമാർ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ ബ്രിട്ടനിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പെങ്കടുക്കുന്ന വ്യത്യസ്ത പ്രവാസി കൂട്ടായ്മകൾക്ക് എം.പിമാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പൗരത്വ നിയമത്തെ കുറിച്ച ആശങ്കകളറിയിച്ച് ബ്രിട്ടെൻറ വിദേശകാര്യ വകുപ്പിനും ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷനും താൻ കത്തയച്ചതായി ടിമ്മസ് എം.പി പറഞ്ഞു. തെൻറ മണ്ഡലത്തിലുള്ള ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരുമടക്കമുള്ള ബഹുസ്വര സമൂഹമാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിയമം ഏതുതരത്തിലാണ് വിദേശ ഇന്ത്യക്കാരെ ബാധിക്കുകയെന്ന് വെസ്റ്റ് ലണ്ടൻ എം.പിയും ബംഗ്ലദേശ് വംശജയുമായ രൂപ ഹഖ് ചോദിച്ചു.
പ്രവാസി ഇന്ത്യൻ പൗരത്വ കാർഡ് പിൻവലിക്കാൻ സർക്കാറിന് കൂടുതൽ അധികാരം ലഭിക്കുമെന്ന് അഭിഭാഷകനായ ഗൗതം ഭാട്ടിയ മറുപടി നൽകി. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിക്കുമെന്ന് ലൈസ്റ്റർ ഈസ്റ്റ് എം.പി ക്ലൗഡിയ വെബ് പറഞ്ഞു. ദീർഘകാലം ബ്രിട്ടീഷ് പാർലമെൻറ് അംഗമായിരുന്ന ഇന്ത്യൻ വംശജൻ കീത്ത് വാസിെൻറ പിൻഗാമിയാണ് ക്ലൗഡിയ.
റിപ്പബ്ലിക് ദിനത്തിെൻറ തലേന്ന് ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റ് മുതൽ ഇന്ത്യൻ ഹൈകമീഷൻവരെ ‘ഇന്ത്യൻ ഫാഷിസത്തിനെതിരെ ദേശീയ പ്രകടനം’ സംഘടിപ്പിക്കുമെന്ന് അംബേദ്കർ മിഷൻ ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.