ബ്രെക്സിറ്റ്: ജിബ്രാൾട്ടർ പ്രദേശത്തിെൻറ ഭാവി അനിശ്ചിതത്വത്തിൽ
text_fieldsലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് വേർപെടുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കെ, ജിബ്രാൾട്ടർ പ്രദേശത്തിെൻറ നിയന്ത്രണം വിവാദത്തിൽ.
വെള്ളിയാഴ്ച യൂറോപ്യൻ കൗൺസിൽ പ്രസിദ്ധീകരിച്ച രേഖയിൽ പ്രദേശത്തെ സംബന്ധിച്ച തീരുമാനം സ്പെയിൻ സർക്കാറിനാണെന്ന് വ്യക്തമാക്കിയതോടെയാണ് ചർച്ചകൾ സജീവമായത്.
സ്പെയിനിെൻറ തെക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഇൗ പ്രദേശത്തുകാർ 2002ൽ നടന്ന ഹിതപരിശോധനയിൽ ബ്രിട്ടനോടൊപ്പം നിൽക്കാനാണ് വിധിയെഴുതിയിരുന്നത്. എന്നാൽ, 2016ൽ ബ്രെക്സിറ്റിൽ 97 ശതമാനം പേരും യൂറോപ്യൻ യൂനിയനിൽ തുടരാൻ വോട്ടുരേഖപ്പെടുത്തി. ഇതിെൻറ അടിസ്ഥാനത്തിൽ പ്രേദശം ബ്രിട്ടനോടൊപ്പം തുടരുന്ന കാര്യത്തിൽ തർക്കം രൂപപ്പെടുകയായിരുന്നു.
എന്നാൽ, യൂറോപ്യൻ യൂനിയെൻറ തീരുമാനം സ്പെയിനിെൻറ ലോബിയിങ്ങിെൻറ ഫലമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോയിസ് ജോൺസനും ജിബ്രാൾട്ടർ മുഖ്യമന്ത്രി ഫാബിയൻ പികാർഡോയും ആരോപിച്ചു. ബ്രിട്ടെൻറ ഭാഗമായി തുടരാനുള്ള പ്രദേശത്തുകാരുടെ ആഗ്രഹത്തെ പിന്തുണക്കുമെന്നും ബോയിസ് ജോൺസൻ അറിയിച്ചു. 300 വർഷത്തോളമായി സ്പെയിനും ബ്രിട്ടനും തമ്മിൽ പ്രദേശത്തിെൻറ നിയന്ത്രണം സംബന്ധിച്ച് തർക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.