Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിഖാബ്​ ധരിച്ച...

നിഖാബ്​ ധരിച്ച വനിതക്കെതിരെ ലണ്ടനിൽ വംശീയാതിക്രമം VIDEO

text_fields
bookmark_border
നിഖാബ്​ ധരിച്ച വനിതക്കെതിരെ ലണ്ടനിൽ വംശീയാതിക്രമം VIDEO
cancel

ലണ്ടൻ: നിഖാബ്​ ധരിച്ച്​ ​ഭർത്താവിനൊപ്പം ഷോപ്പിങ്ങിനെത്തിയ വനിതക്ക് നേരെ​ ലണ്ടനിൽ വംശീയാതിക്രമം. നിഖാബ്​ ധരിക്കുന്നത്​ അരോചകമാണെന്ന്​ ആക്ഷേപിച്ചാണ്​ ​ യുവതിക്കെതിരെ മറ്റൊരു സ്​ത്രീ വംശീയാതിക്രമം നടത്തിയത്​.

ലണ്ടനിൽ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങി ബില്ലടക്കാൻ നിൽക്കു​േമ്പാഴായിരുന്നു​ വനിത തലമറച്ചിരുന്നു നിഖാബ്​ അരോചകമാണെന്ന്​ പറഞ്ഞ് സ്​ത്രീ രംഗത്തെത്തിയത്​. ഇവരുടെ പ്രസ്​താവനക്കെതിരെ നിഖാബ്​ ധരിച്ച സ്​ത്രീയോ ഭർത്താവോ ആദ്യം പ്രതികരിച്ചു. 


എന്നാൽ പിന്നീട്​ ഇവരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമാണ്​ നിങ്ങൾക്ക്​ അരോചകമാവുന്നതെന്ന്​ ഭർത്താവ്​ പ്രതികരിച്ചു. എന്നാൽ ഇതിന്​ മറുപടിയായി നിഖാബ്​ ധരിക്കുന്നതിൽ നിന്ന്​ ഇവരെ പിന്തിരിപ്പിക്കണമായിരുന്നുവെന്ന്​ വനിത പറഞ്ഞു. ഇതോടെ നിഖാബ്​ ധരിച്ചെത്തിയ സ്​ത്രീയും ഇത്​ ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന്​ ചൂണ്ടിക്കാട്ടി.

സംഭവത്തി​​​​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലണ്ടൻ മെട്രോപൊളിറ്റിൻ ​​​പൊലീസ്​ അന്വേഷണം ആരംഭിച്ചതായാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:londonworld newsmalayalam newsUK womanracist tiradeMuslim couple
News Summary - UK woman finds niqab ‘disgusting’; launches racist tirade against Muslim couple-World news
Next Story