റഷ്യൻ പൗരന്മാർക്ക് യുക്രെയ്നിൽ വിലക്ക്
text_fieldsകിയവ്: സൈനിക നിയമം പ്രാബല്യത്തിലായതോടെ 16നും 60നുമിടെ പ്രായമുള്ള റഷ്യൻ പൗരന്മാർക്ക് യുക്രെയ്നിൽ പ്രവേശനവിലക്ക്. എന്നാൽ, മാനുഷിക പരിഗണന കണക്കിലെടുത്ത് മരണാനന്തര ചടങ്ങുകൾ പോലുള്ളവയിൽ പെങ്കടുക്കാൻ ഇളവുനൽകി. യുക്രെയ്നെതിരെ എങ്ങനെ തിരിച്ചടിക്കണമെന്നത് തീരുമാനിച്ചിട്ടില്ലെന്ന് റഷ്യ പ്രതികരിച്ചു. ഡിസംബർ 26 വരെയാണ് 10 യുക്രെയ്ൻ നഗരങ്ങളിൽ സൈനിക നിയമം പ്രഖ്യാപിച്ചത്. ജലാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് കരിങ്കടലിൽനിന്ന് 24 നാവികരുൾപ്പെടെ മൂന്ന് യുക്രെയ്ൻ കപ്പലുകൾ റഷ്യ പിടിച്ചെടുത്തതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. അന്താരാഷ്ട്രനിയമങ്ങൾക്ക് വിരുദ്ധമാണ് റഷ്യയുടെ നടപടിയെന്ന് യുക്രെയ്ൻ ആരോപിച്ചിരുന്നു.
2014ൽ യുക്രെയ്ൻ നഗരമായിരുന്ന ക്രീമിയ റഷ്യ പിടിച്ചെടുത്തതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമായത്. സൈനിക നിയമം പ്രഖ്യാപിച്ച മേഖലകൾ റഷ്യയോട് ചേർന്നതാണ്. യുക്രെയ്നെതിരായ റഷ്യൻ നടപടിയെ തുടർന്ന് വ്ലാദിമിർ പുടിനുമായുള്ള ചർച്ചയിൽനിന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്മാറിയിരുന്നു.ക്രീമിയയിൽ എസ്^400 മിസൈലുകൾ വിന്യസിക്കാനുള്ള റഷ്യയുടെ നീക്കത്തെ യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കരിങ്കടലിനു ചുറ്റുമുള്ള മേഖലയെയും ബാധിക്കുന്നതാണ് തീരുമാനമെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.