Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിമാനാപകടം: 11...

വിമാനാപകടം: 11 യു​ക്രെയ്​ൻകാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
വിമാനാപകടം: 11 യു​ക്രെയ്​ൻകാരുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel
കിയവ്​: അബദ്ധത്തിൽ ഇറാൻ ​സൈന്യം വെടിവെച്ചുവീഴ്​ത്തിയ യു​ക്രെയ്​ൻ വിമാനത്തിലെ 11 പേരുടെ മൃതദേഹങ്ങൾ തലസ്​ഥാനമാ യ കിയവിലെത്തിച്ചു. ഒമ്പതു​ വിമാനജീവനക്കാരുടെയും രണ്ടു യാത്രക്കാരുടെയും മൃതദേഹങ്ങളാണ്​ എത്തിച്ചത്​. ബോറിസ് ​പിൽ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾക്ക്​ യുക്രെയ്​ൻ പ്രസിഡൻറ്​ വ്ലാദിമിർ സെലൻസ്​കി, പ്രധാനമന്ത്രി ഒലക്​സി ഗൊഞ്ചറുക്​ ഉൾപ്പെടെയുള്ള ഉന്നതർ അന്തിമോപചാരം അർപ്പിച്ചു.

സഹപ്രവർത്തകരുടെ മൃതദേഹങ്ങളേറ്റുവാങ്ങിയ യുക്രെയ്​ൻ ഇൻറർനാഷനൽ എയർലൈൻസ്​ ജീവനക്കാരിൽ പലരും വിങ്ങിപ്പൊട്ടി. ജനുവരി എട്ടിന്​ തെഹ്​റാൻ വിമാനത്താവളത്തിൽനിന്ന്​ കിയവിലേക്കു​ പുറപ്പെട്ട ബോയിങ്​ 737 വിമാനമാണ്​ അബദ്ധത്തിൽ വെടിവെച്ചുവീഴ്​ത്തിയത്​. വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashiran
News Summary - Ukraine Iran International News Middle East Kyiv Travel Tehran Europe General News Bodies of 11 Ukrainians killed in Iran plane crash sent home
Next Story