സിറിയയിൽ സംഘർഷം അവസാനിപ്പിക്കണം –യു.എൻ
text_fieldsഡമസ്കസ്: സിറിയയിൽ ഇസ്രായേൽ-ഇറാൻ ആക്രമണത്തോടെ ഉടലെടുത്ത സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എൻ മേധാവി അേൻറാണിയോ ഗുെട്ടറസ്. നിലവിലെ സ്ഥിതി ആശങ്കജനകമാണ്. ഇരുരാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സംഘർഷമൊഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇസ്രായേലിെൻറ അധീനതയിലുള്ള ജൂലാൻ കുന്നുകളിലേക്ക് ഇറാൻ ഡ്രോൺ പറത്തിയതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് ഇറാെൻറ പോർവിമാനങ്ങൾ ആക്രമിക്കാനൊരുങ്ങിയ ഇസ്രായേലിെൻറ ജെറ്റ് വിമാനം സിറിയൻ സൈന്യം വെടിവെച്ചിടുകയായിരുന്നു.
വിമാനം വടക്കൻ ഇസ്രായേലിലെ ഗ്രാമത്തിനടുത്ത് തകർന്നുവീഴുകയും ചെയ്തു. മറുപടിയായി ഇറാെൻറതുൾപ്പെടെ സിറിയയിൽ 12 കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. തൊട്ടുപിന്നാലെ ഇസ്രായേലിനു പിന്തുണയുമായി യു.എസും രംഗത്തെത്തി. പ്രകോപനപരമായ നീക്കങ്ങളിൽനിന്ന് പിന്മാറണമെന്ന് പെൻറഗണും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറും ഇറാനോട് ആവശ്യപ്പെട്ടു. അതേസമയം, ഡ്രോൺ ഇസ്രായേലിെൻറ വ്യോമപരിധി ലംഘിച്ചിട്ടില്ലെന്നാണ് ഇറാെൻറ വാദം.ആദ്യമായാണ് സിറിയൻ ആക്രമണത്തിൽ ഇസ്രായേൽ വിമാനം തകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.