കാലാവസ്ഥ മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പുമായി ഗുട്ടെറസ്
text_fieldsമഡ്രിഡ്: ആഗോള പരിസ്ഥിതിക്ക് ഭീഷണിയുയർത്തുന്ന കാലാവസ്ഥ മാറ്റത്തെ കുറിച്ച ആശ ങ്കകൾ പങ്കുവെച്ച് രണ്ടാഴ്ച നീളുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിക്ക് (കോപ് 25) തിങ്കളാഴ്ച തുടക്കമായി. ചിലിയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സ്പെയിൻ തലസ്ഥാനമായ മഡ്രിഡിലേക്ക് മാറ്റിയ ഉച്ചകോടിയിൽ 200ഓളം രാജ്യങ്ങൾ സംബന്ധിക്കുന്നുണ്ട്.
ലോകം കത്തിയെരിയുേമ്പാൾ തല മണ്ണിൽ പൂഴ്ത്തിവെച്ച നിസ്സംഗരായ തലമുറയായി നാം ഓർമിക്കപ്പെടണോ, അതോ 2050 ആകുേമ്പാഴേക്ക് കാർബൺ സന്തുലിത ലോകമെന്ന ആശയത്തിലേക്ക് മുന്നേറണോ എന്ന് നാം തീരുമാനിക്കണമെന്ന് ഉച്ചകോടിയുടെ പ്രാരംഭ സെഷനിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് പറഞ്ഞു. രണ്ടാലൊരുവഴി തെരഞ്ഞെടുക്കാനുള്ള സമയം അതിക്രമിച്ചെന്നും ഗുട്ടറെസ് പറഞ്ഞു.
10 വർഷം മുമ്പ് കാർബൺ പുറന്തള്ളലിെൻറ തോത് 3.3 ആയിരുന്നെങ്കിൽ ഇന്നത് ഏഴു ശതമാനമായിരിക്കുന്നു. ലോകത്ത് കാർബൺ പുറന്തള്ളലിെൻറ നാലിൽ മൂന്ന് ശതമാനത്തിന് ഉത്തരവാദികളായ ജി20 രാജ്യങ്ങളിൽനിന്ന് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തപൂർണമായ നടപടികൾ ലോകം പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാർബൺ സന്തുലിത സമ്പദ്വ്യവസ്ഥക്കുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ഉച്ചകോടിയുടെ അധ്യക്ഷയും ചിലി പരിസ്ഥിതി മന്ത്രിയുമായ കരോലിന ഷിമിത് പറഞ്ഞു. ഇതിനോട് പുറംതിരിഞ്ഞ് നിൽക്കുന്നവർ ചരിത്രത്തിെൻറ എതിർപക്ഷത്തായിരിക്കുമെന്നും അവർ പറഞ്ഞു. ഉച്ചകോടി സ്പെയിനിലേക്ക് മാറ്റിയെങ്കിലും സമ്മേളനത്തിെൻറ അധ്യക്ഷപദവി ചിലിക്ക് തന്നെയാണ്.
സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാൻഷെസ്, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ 50ഓളം ലോകനേതാക്കൾ സംബന്ധിക്കുന്ന സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡൻറ് ട്രംപിെൻറ അസാന്നിധ്യം ശ്രദ്ധേയമാണ്. കാലാവസ്ഥ മാറ്റം സംബന്ധിച്ച 2015ലെ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറുകയാണെന്ന് കഴിഞ്ഞവർഷം ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, യു.എസ് പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയും പ്രതിനിധി സംഘവും ഉച്ചകോടിയിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.