യു.എന്നിൽ സാമ്പത്തിക പ്രതിസന്ധി: 230 മില്ല്യൺ ഡോളറിെൻറ കുറവെന്ന് ജനറൽ സെക്രട്ടറി
text_fieldsവാഷിങ്ടൺ: ഐക്യരാഷ്ട്രസഭ വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ്. 230 മില്ല്യൺ ഡോളറിെൻറ കുറവിലാണ് യു.എൻ മുന്നോട്ട് പോകുന്നതെന്നും ഒക്ടോബർ അവസാനത്തോടെ ഫണ്ടില്ലാതാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
യു.എൻ അംഗരാജ്യങ്ങൾ നൽകാനുള്ള തുകയുെട 70 ശതമാനം മാത്രമാണ് നൽകിയത്. ഇത് 2019 ബജറ്റിലേക്ക് വകയിരുത്തുേമ്പാൾ സെപ്തംബറോടെ 30 ശതമാനം കുറവാണ്. 230 മില്ല്യൺ ഡോളറിെൻറ ധനക്കമ്മിയുണ്ടെന്ന് അറിയിച്ച് യു.എന്നിലെ 37,000 ജീവനക്കാർക്ക് കത്ത് അയച്ചതായും അടുത്ത മാസം മുതൽ പണമില്ലാതെയാകും സംഘടനയുടെ നടത്തിപ്പെന്നും അേൻറാണിയോ ഗുട്ടറസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
സാമ്പത്തിക ഞെരുക്കം കുറക്കുന്നതിന് സമ്മേളനങ്ങളും കൂടിക്കാഴ്ചകളും ഔദ്യോഗിക യാത്രകളും കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലോകസംഘടനയുടെ സാമ്പത്തിക ആരോഗ്യം നിലനിർത്തേണ്ടത് അംഗരാജ്യങ്ങളുടെ കൂടി കടമയാണെന്നും അതിനെ കുറിച്ച് കള്ളം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.