ഉത്തര കൊറിയ വിട്ടയച്ച യു.എസ് വിദ്യാർഥി കോമയിൽ; യു.എൻ വിശദീകരണം തേടി
text_fieldsന്യൂയോർക്: ഉത്തര കൊറിയൻ തടവിൽകഴിഞ്ഞിരുന്ന യു.എസ് വിദ്യാർഥി കോമയിലായതിെൻറ കാരണം വിശദീകരിക്കണമെന്ന് െഎക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് പോസ്റ്റർ മോഷ്ടിച്ചതിെൻറ പേരിൽ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒാേട്ടാ വാംപിയർ എന്ന 22കാരനെ ഉത്തര കൊറിയ വിട്ടയച്ചത്.
വാംപിയറെ വിട്ടയച്ച നടപടി സ്വാഗതം ചെയ്യുന്നുവെങ്കിലും, വിദ്യാർഥി കോമയിലായതിന് വ്യക്തമായ കാരണം ബോധിപ്പിക്കാൻ ഉത്തര കൊറിയ ബാധ്യസ്ഥമാണെന്ന് െഎക്യരാഷ്ട്ര സഭ പ്രത്യേക ദൂതൻ തോമസ് ഒജിയ ജനീവയിൽ പറഞ്ഞു.
കഴിഞ്ഞവർഷം മാർച്ചിലാണ് വിർജീനിയ സർവകലാശാല വിദ്യാർഥിയായ വാംപിയർ ഉത്തര കൊറിയയിൽ അറസ്റ്റിലായത്. വിനോദസഞ്ചാരത്തിനാണ് ഉത്തര കൊറിയയിലെത്തിയത്. രാജ്യേദ്രാഹവും മോഷണക്കുറ്റവുമാരോപിച്ച് 15 വർഷത്തെ തടവാണ് ഉത്തര കൊറിയൻ കോടതി വിധിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വിഷയം നയതന്ത്രപോരാട്ടത്തിനും കാരണമായി
. തടവുശിക്ഷ തുടങ്ങി അധികം കഴിയുംമുേമ്പ വാംപിയർ കോമയിലായിരുന്നു. ഭക്ഷണത്തിലൂടെയോ അസ്വാഭാവിക കാലാവസ്ഥമൂലമോ ഉണ്ടായ വിഷബാധയാണ് കോമ അവസ്ഥക്ക് കാരണമെന്ന് ഉത്തര കൊറിയ പറഞ്ഞിരുന്നു. എന്നാൽ, യു.എസ് പൗരനായതിനാൽ, ഉത്തര കൊറിയ നടത്തിയ പീഡനമാണ് തങ്ങളുടെ മകെൻറ ദുരവസ്ഥക്ക് കാരണമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.