നയതന്ത്ര തർക്കം തുടരുകയാണെങ്കിൽ ഇ.യു പൗരന്മാർ സുരക്ഷിതരായി
text_fieldsഅങ്കാറ: തുർക്കിയോട് നിലവിലുള്ള മനോഭാവം തുടരുകയാണെങ്കിൽ യൂേറാപ്യൻ രാജ്യങ്ങളിലെ പൗരന്മാർ തെരുവുകളിലൂടെ സുരക്ഷിതരായി നടക്കില്ലെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. ജർമനിയും നെതർലൻഡ്സും തുർക്കി മന്ത്രിമാരുടെ രാഷ്ട്രീയ റാലി വിലക്കിയ പശ്ചാത്തലത്തിലാണ് ഉർദുഗാെൻറ മുന്നറിയിപ്പ്.
ഏപ്രിലിൽ നടക്കുന്ന ഹിതപരിശോധനയിൽ യൂറോപ്യൻ രാജ്യങ്ങളിെല കുടിയേറ്റക്കാരായ തുർക്കി പൗരന്മാരുടെ വോട്ടുറപ്പിക്കാനാണ് മന്ത്രിമാർ റാലി വിളിച്ചുചേർത്തത്. എന്നാൽ, സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ജർമനിയും നെതർലൻഡ്സും റാലിക്ക് അനുമതി നിഷേധിക്കുകയും മന്ത്രിമാരെ വിലക്കുകയുമായിരുന്നു. തുർക്കിയിലെ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും യൂറോപ്പ് മാനിക്കാൻ പഠിക്കണമെന്നും ഉർദുഗാൻ പറഞ്ഞു. നേരത്തെ നെതർലൻഡ്സിനെതിെരയും ഉർദുഗാൻ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. പ്രസിഡൻറിന് കൂടുതൽ അധികാരം നൽകുന്ന ഭരണഘടന ഭേദഗതിക്കാണ് ഹിതപരിശോധന നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.