ഹീബ്രൂൺ യുനെസ്കോ പൈതൃകനഗരമായി പ്രഖ്യാപിച്ചു
text_fieldsയുനൈറ്റഡ് നാഷൻസ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹീബ്രൂൺ യുനെസ്കോ പൈതൃകനഗരമായി പ്രഖ്യാപിച്ചു. 2,00,000 ത്തിലേറെ ഫലസ്തീനികൾ ഹീബ്രൂണിൽ താമസിക്കുന്നുണ്ട്. കൂടാതെ ഏതാനും ജൂത കുടിയേറ്റക്കാരും. ഹീബ്രൂണിലെ ചരിത്രസ്മാരകങ്ങൾ ഇസ്രായേൽ നശിപ്പിക്കുകയാണെന്ന് നേരത്തേ ഫലസ്തീൻ ആരോപിച്ചിരുന്നു. യുനെസ്കോ അവതരിപ്പിച്ച പ്രമേയത്തിൽ ഇസ്രായേലിെൻറ നടപടികളെ അപലപിച്ചു. എന്നാൽ, ആയിരക്കണക്കിന് വർഷങ്ങളായി നഗരത്തിനുള്ള ജൂതബന്ധം തള്ളിപ്പറയുന്നതാണ് പ്രമേയമെന്ന് ഇസ്രായേൽ പ്രതികരിച്ചു. നവീനശിലായുഗ കാലഘട്ടത്തിലെ ലോകത്തെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായാണ് ഹീബ്രൂൺ അറിയപ്പെടുന്നത്. കഴിഞ്ഞ മേയിൽ ജറൂസലമിനെ പൈതൃകനഗരമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയത്തിനെതിരെ ഇസ്രായേൽ രംഗത്തുവന്നിരുന്നു. ഹീബ്രൂൺ സന്ദർശിക്കാനെത്തിയ യുനെസ്കോ ഗവേഷകരെ തടയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.