കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് സംഘർഷയിതര മേഖലകളിൽ
text_fieldsലണ്ടൻ: 2017ലും 2018ലും 55 ശതമാനം മാധ്യമപ്രവർത്തകരും കൊല്ലെപ്പട്ടത് സംഘർഷയിതര മേഖലകളിലാണെന്ന് യുനെസ്കോ റിപ്പോർട്ട്. സമീപകാലത്ത് രാഷ്ട്രീയത്തിലെ നെറികേടുകളും കുറ്റകൃത്യങ്ങളും അഴിമതിയും വെളിച്ചത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരാണ് കൂടുതൽ ഇരകളാകുന്നത്. 2006 മുതൽ 2018 വരെ ലോക വ്യാപകമായി 1109 മാധ്യമപ്രവർത്തകരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ, ഇതിൽ 90 ശതമാനം കൊലപാതകികളെയും ശിക്ഷിച്ചിട്ടില്ലെന്നും യുനെസ്കോ ചൂണ്ടിക്കാട്ടുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് 2014 മുതൽ 2018 വരെ മാധ്യമപ്രവർത്തകർക്കു നേരെയുള്ള അക്രമങ്ങളിൽ 18 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്. അറബ് രാഷ്ട്രങ്ങളിലാണ് മാധ്യമപ്രവർത്തകർക്കുനേരെ ഏറ്റവും കൂടുതൽ ആക്രമണം നടന്നത്. ലാറ്റിനമേരിക്കയും കരീബിയൻ രാഷ്ട്രങ്ങളും ഏഷ്യ-പസഫിക് രാഷ്ട്രങ്ങളുമാണ് തൊട്ടുപിന്നിലുള്ളത്.
മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാനായി നവംബർ രണ്ട് എല്ലാവർഷവും പ്രത്യേകദിനമായി ആചരിക്കാറുണ്ട്. ഇതിനുമുന്നോടിയായാണ് യുനെസ്കോ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ലോകവ്യാപകമായി 43 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷത്തെ അേപക്ഷിച്ച് അൽപം കുറവാണിതെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 90 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.