പശ്ചിമേഷ്യൻ പ്രശ്നം ആളിക്കത്തിക്കുന്നത് യു.എസ് –മെർകൽ
text_fieldsബർലിൻ: ഇറാൻ ആണവ കരാറിൽനിന്ന് യു.എസ് പിന്മാറിയതോടെ പശ്ചിമേഷ്യൻ പ്രശ്നം കൂടുതൽ സങ്കീർണമാവുമെന്ന് ജർമൻ ചാൻസലർ അംഗല മെർകൽ. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ. റഷ്യയിലെ കരിങ്കടൽ നഗരമായ സോചിയിലായിരുന്നു കൂടിക്കാഴ്ച. ഏറെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുനൽകുന്നതാണീ ആണവ കരാർ.
യു.എസിെൻറ പിന്മാറ്റത്തോടെ ഇറാൻ ദീർഘദൂര മിസൈൽ പരീക്ഷണം നടത്തുേമാ എന്ന കാര്യം ആശങ്കജനകമാണ്. കരാറിൽനിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാന് നിരുപാധിക പിന്തുണ നൽകുമെന്നും മെർകൽ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.