തോക്ക് ഉടമകൾക്കും പൊതുമാപ്പ്: ആസ്ട്രേലിയയിൽ അടിയറവെച്ചത് 57,000 തോക്കുകൾ
text_fieldsമെൽബൺ: 1996ൽ രാജ്യത്തെ നടുക്കിയ വെടിവെപ്പ് ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ആസ്ട്രേലിയ പ്രഖ്യാപിച്ച പൊതുമാപ്പിൽ അടിയറവെച്ചത് 57,000 തോക്കുകൾ. അനധികൃതമായി സൂക്ഷിച്ച തോക്കുകൾ തിരികെയേൽപിച്ചാൽ പ്രോസിക്യൂഷൻ നടപടികളിൽനിന്ന് രക്ഷപ്പെടാമെന്നായിരുന്നു വാഗ്ദാനം. മൂന്നുമാസത്തേക്ക് നൽകിയ പൊതുമാപ്പ് വൻ വിജയമായിരുന്നുവെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി.
അനധികൃതമായി കൈവശംവെക്കുന്ന തോക്കുകളാണ് കുറ്റവാളികളുടെ കൈകളിലെത്തുന്നതെന്നും ഇവയുടെ ദുരുപയോഗം ഇല്ലാതാകുന്നത് രാജ്യത്തെ സുരക്ഷിതമാക്കുമെന്നും നിയമ മന്ത്രി ആൻഗസ് ടെയ്ലർ പറഞ്ഞു. നിയമപ്രകാരമല്ലാതെ തോക്ക് കൈവശം വെച്ചാൽ 2,80,000 ആസ്ട്രേലിയൻ ഡോളർ പിഴയും 14 വർഷം വരെ തടവും ശിക്ഷ ലഭിക്കുന്നതാണ് രാജ്യത്തെ നിയമം. 2500 യന്ത്രത്തോക്കുകൾ, 2900 കൈത്തോക്കുകൾ, ഒരു റോക്കറ്റ് ലോഞ്ചർ എന്നിവ അടിയറവ് വെച്ചതിൽ പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.