ഇറാനുനേരെ യു.എസ് സൈബർ ആക്രമണം
text_fieldsതെഹ്റാൻ: ഇറാെൻറ റോക്കറ്റ്, മിസൈല്‍ ലോഞ്ചറുകള്‍ നിയന്ത്രിക്കുന്ന കമ്പ്യൂട്ടര്‍ സം വിധാനത്തിനു നേരെ യു.എസ് സൈന്യത്തിെൻറ സൈബര്‍ ആക്രമണം. യു.എസ് മാധ്യമങ്ങളും വാർത്ത ഏ ജൻസികളുമാണ് സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇറാൻ ഇക്കാര ്യം സ്ഥിരീകരിച്ചിട്ടില്ല. അതെസമയം, ഡ്രോൺ കഴിഞ്ഞ മേയിലും വ്യോമപരിധി ലംഘിച്ചതായി ഇറാൻ വെളിപ്പെടുത്ത ിയിട്ടുണ്ട്.
ഡ്രോൺ വെടിവെച്ചിട്ടതിെൻറ പ്രതികാരമായി ഇറാനെതിരെ സൈബർ ആക്രമണം ന ടത്താൻ യു.എസ് സൈബർ കമാൻഡിന് ട്രംപ് ഉത്തരവ് നൽകിയതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാെൻറ അത്യാധുനിക മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈബർ ആക്രമണത്തിലൂടെ തകർക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇറാൻ റെവലൂഷനറി ഗാർഡിനെതിരായ സൈബർ ആക്രമണത്തിനു നേതൃത്വം നൽകുന്നത് യു.എസ് സെൻട്രൽ കമാൻഡ് ആണ്.മിസൈൽ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന നെറ്റ്വർക്കിൽ ആക്രമണം നടന്നാൽ നിമിഷനേരത്തിനുള്ളിൽ ആയുധങ്ങൾ തൊടുക്കാൻ സാധിക്കില്ല. ഇറാെൻറ അത്യാധുനിക മിസൈലുകൾ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്നതാണ്. മുമ്പും ഇറാനെതിരെ യു.എസ് സൈബർ ആക്രമണം നടത്തിയിട്ടുണ്ട്.
അതിനിടെ, യു.എസിെൻറ മുൻകരുതൽ ദൗർബല്യമായി ഇറാൻ തെറ്റിദ്ധരിക്കരുതെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ മുന്നറിയിപ്പു നൽകി. പശ്ചിമേഷ്യൻ മേഖലയിൽ ആക്രമണം നടത്താൻ ഇറാന് ആരും ലൈസൻസ് നൽകിയിട്ടില്ലെന്നും ബോൾട്ടൻ കൂട്ടിച്ചേർത്തു.
ഇറാൻ-യു.എസ് സംഘർഷം പരിഹരിക്കാൻ ബ്രിട്ടീഷ് മന്ത്രി ആൻഡ്ര്യൂ മുറിസൻ ഇറാനിലെത്തിയിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ കമാൽ കർസായിയുമായി അദ്ദേഹം ചർച്ച നടത്തി.
സൗദിയയും മാറിപ്പറക്കുന്നു
ജിദ്ദ: ഗൾഫ് ഒമാൻ ഉൾകടലുകൾക്ക് മുകളിൽ ഇറാൻ വ്യോമമേഖലയിലൂടെയുള്ള സഞ്ചാരം സൗദി എയർലൈൻസും മാറ്റി. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് പറക്കാൻ കൂടുതൽ സമയമെടുക്കും. നിരക്കിലും മാറ്റമുണ്ടാവുമെന്നാണ് റിപ്പോർട്ട്. യാത്രക്കാരുടെ സുരക്ഷക്കാണ് മറ്റെന്തിനെക്കാളും പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി. യു.എസ്, യു.എ.ഇ വിമാനങ്ങൾ നേരത്തെ റൂട്ട് മാറ്റിയിരുന്നു. ഇറാൻ അമേരിക്കൻ വിമാനം വെടിവെച്ചിടുേമ്പാൾ ഇതേ വ്യോമപാതയിൽ യാത്രാവിമാനങ്ങളും ഉണ്ടായിരുന്നുവെന്നാണ് യു.എസ് ഫെഡറൽ ഏവിയേഷൻ വെളിപ്പെടുത്തിയിരുന്നത്. സംഘർഷസാധ്യതയുള്ള വ്യോമപാതയിൽനിന്ന് വിവിധ വിമാനങ്ങൾ മാറിപ്പറക്കുകയാണ്. ഇന്ത്യൻ വ്യോമയാന അതോറിറ്റിയും ഇറാന് പരിധിവിട്ടു പറക്കാന്‍ തീരുമാനിച്ചിരുന്നു.
ഇറാൻ സമുദ്രപരിധിയില്‍നിന്ന് അകലം പാലിക്കാന്‍ സൗദി എയര്‍ലൈന്‍സ് തീരുമാനിച്ചതിനു പിന്നാലെ ഇതര സൗദി വിമാനക്കമ്പനികളും ഇതേ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്രാ സമയം കൂടുതലെടുക്കും. ഇതിനനുസരിച്ച് ടിക്കറ്റ് നിരക്കിലും മാറ്റമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.