യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റുന്നത് ആശങ്കജനകം –തുർക്കി
text_fieldsഅങ്കാറ: ഇസ്രായേൽ രാഷ്ട്ര രൂപവത്കരണത്തിെൻറ 70ാം വാർഷികമായ മേയ് മാസത്തിൽതന്നെ ജറൂസലമിലേക്ക് എംബസി മാറ്റിസ്ഥാപിക്കാൻ പോകുന്ന യു.എസിെൻറ നീക്കം അത്യന്തം ആശങ്കജനകമെന്ന് തുർക്കി. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നതിെൻറ ഭാഗമായി യു.എസ് എംബസി തെൽ അവീവിൽനിന്നും അവിടേക്ക് മാറ്റിസ്ഥാപിക്കുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഫലസ്തീെൻറ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കൂടെയുണ്ടാവുമെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കണമെന്ന ദുശ്ശാഠ്യത്തിെൻറ ഭാഗമായാണ് യു.എസിെൻറ തീരുമാനമെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) ജറൂസലമിനെ ഫലസ്തീൻ തലസ്ഥാനമായി അംഗീകരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.