സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം നൽകണമെന്ന് വത്തിക്കാൻ സുന്നഹദോസ്
text_fieldsവത്തിക്കാൻ സിറ്റി: ചർച്ചുകളുടെ പ്രവർത്തനത്തിെൻറ എല്ലാ തലങ്ങളിലും സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം നൽകണമെന്ന ആഹ്വാനത്തോടെ കത്തോലിക്ക സഭ വത്തിക്കാൻ സുന്നഹദോസ് അവസാനിച്ചു. ലൈംഗിക പീഡന പരാതികൾ ലോകത്തെ വ്യത്യസ്ത രാജ്യങ്ങളിൽ സഭയുടെ പേരിന് കളങ്കമായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടിയുണ്ടാകണമെന്നും യോഗം അംഗീകരിച്ച അന്തിമരേഖ ആവശ്യപ്പെട്ടു.
ഒക്ടോബർ മൂന്നിന് ആരംഭിച്ച സുന്നഹദോസിൽ 300ലേറെ ബിഷപ്പുമാരും പുരോഹിതന്മാരും കന്യാസ്ത്രീകളും പെങ്കടുത്തു. യുവജനങ്ങളെ അഭിമുഖീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുടെ അടിസ്ഥാനത്തിൽ സഭയുടെ ഘടനയിൽ സുതാര്യത വരുത്തണമെന്നും ചില പള്ളി മേധാവികളുടെ വരേണ്യ സംസ്കാരം ഇല്ലാതാക്കണമെന്നും അഭിപ്രായമുയർന്നു. എന്നാൽ, സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായവ്യത്യാസം ഉയർന്നതിനാൽ അവസാന രേഖയിൽ ഇതുസംബന്ധിച്ച് പരാമർശമുണ്ടായില്ല.
സ്ത്രീകളടക്കമുള്ളവർ പങ്കാളികളായ ചർച്ചയിൽ പുരുഷന്മാർക്കു മാത്രമാണ് വോട്ടവകാശം. യോഗത്തിൽ അംഗീകരിച്ച രേഖ മാർപാപ്പ പരിശോധിച്ച് മറ്റൊന്ന് എഴുതി പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.