വെനസ്വേലയില്‍ പട്ടിണി മാറ്റാന്‍ അമ്മമാർ മക്കളെ വിൽക്കുന്നു
text_fieldsകറാക്കസ്: വെനസ്വേലയില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ പട്ടിണി സഹിക്കന്‍ കഴിയാതെ മക്കളെ വില്‍ക്കുന്ന അമ്മമാരുടെ എണ്ണം വർധിക്കുന്നു. ചേരികളിലാണ് ദാരിദ്ര്യം കൂടുതൽ രൂക്ഷം.
ഭക്ഷണമാണ് ഇവിടത്തെ ഏറ്റവും വലിയ ആഡംബരം. ഭക്ഷണം നല്കാന് കഴിയാതെ വരുമ്പോള്‍ പലരും കുട്ടികളെ വീട്ടില്‍നിന്നും ഇറക്കി വിടുന്നതായും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപോലെ പുറത്താക്കപ്പെട്ട നൂറു കണക്കിന് കുട്ടികളാണ് വെനസ്വേലയിലെ തെരുവുകളില്‍ അലയുന്നത്.
ജീവൻ നിലനിർത്താൻ ചവറ്റുകൂനക്ക് നടുവില്‍ ഭക്ഷണം തിരയുന്ന കുട്ടികള്‍ വെനിസ്വേലയിലെ സ്ഥിരം കാഴ്ചയാണ്. 40 ഡിഗ്രി ചൂടായതിനാൽ തെരുവുകളില്‍ ജിവിക്കുക എളുപ്പമല്ല. കാര്‍ഡ് ബോഡുകളും പേപ്പറുകളും വിരിച്ചാണ് ആളുകൾ തെരുവിൽ കിടന്നുറങ്ങുന്നത്. ആറുമാസം ഗര്‍ഭിണിയായ യുവതി തനിക്ക് ജനിക്കുന്ന കുഞ്ഞിനെ വില്‍ക്കാനാണ് തീരുമാനമെന്ന് ബി.ബി.സിയോട് പറഞ്ഞു. ഒരു കുഞ്ഞിനെ വില്ക്കുമ്പോള് മറ്റു കുട്ടികൾ ഭക്ഷണം നൽകാൻ സാധിക്കുമല്ലോ എന്നോർത്താണിത്. സാമ്പത്തിക സ്ഥിതി നന്നായാൽ മക്കളെ തിരിച്ചുവിളിക്കുമെന്നും അവര്‍ പറയുന്നു. ഗര്‍ഭനിരോധന മാർഗങ്ങള്ക്കുപോലും വില വര്‍ധിച്ചതിനാല്‍ ജനസംഖ്യ നിയന്ത്രിക്കാനും സാധ്യമാകുന്നില്ല.
അനാഥാലയങ്ങളില്‍ കുട്ടികളുെട എണ്ണം 60 ശതമാനം വര്‍ധിച്ചതായി സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.