ഇന്ത്യക്ക് കൈമാറൽ: വിജയ് മല്ല്യയുടെ ഹരജി ലണ്ടൻ കോടതി തള്ളി
text_fieldsലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ രാജ്യം വിട്ട ഇന്ത്യൻ വ്യവസായി വിജയ് മല്ല്യക്ക് തിരിച്ചടി. ഇന്ത്യക്ക് കൈമാ റണമെന്ന വെസ്റ്റ്മിനിസ്റ്റർ കോടതി ഉത്തരവിനെതിരെ വിജയ് മല്ല്യ സമർപ്പിച്ച അപ്പീൽ യു.കെ ഹൈകോടതി തള്ളി. വെസ ്റ്റ്മിനിസ്റ്റർ കോടതിയാണ് വിശദമായ വാദം കേൾക്കലിനൊടുവിൽ മല്ല്യയെ ഇന്ത്യയിലേക്ക് അയക്കാമെന്ന് വിധിച്ചത്. ഇൗ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മല്ല്യ നൽകിയ അപ്പീലാണ് തള്ളിയത്.
ഒരു അപ്പീൽ കൂടി നൽകാനുള്ള സാധ്യത വിജയ് മല്ല്യക്കുണ്ട്. ഇതു കൂടി നൽകിയ ശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക് എത്താൻ സാധിക്കൂ. എന്നാൽ മല്ല്യയെ തിരികെ അയക്കണമെന്ന ഉത്തരവിൽ ഇനിയൊരു മാറ്റം ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
9000 കോടി രൂപ കിങ്ഫിഷർ എയർലൈൻസിന് വേണ്ടി വിവിധ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ മല്ല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു. മല്ല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യൻ സർക്കാറിൻെറ ഹരജിയിലാണ് ഇന്ത്യക്ക് അനുകൂലമായി ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.