Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോദി -ആബെ...

മോദി -ആബെ കൂടിക്കാഴ്​ച: സാമ്പത്തിക -പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

text_fields
bookmark_border
മോദി -ആബെ കൂടിക്കാഴ്​ച: സാമ്പത്തിക -പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും
cancel

വ്ലാഡിവോസ്റ്റോക്​: റഷ്യയിലെ വ്ലാഡിവോസ്റ്റോകില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയിൽ പ​ങ്കെടുക്കാനെത്തിയ പ് രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ്​ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി കൂടിക്കാഴ്​ച നടത്തി. കൂടിക്കാഴ്​ചയിൽ സാമ് പത്തിക, പ്രതിരോധ, സുരക്ഷ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇരുനേതാക്കളും തമ്മിൽ ധാരണയായതായി വിദേശകാര്യ വക്താവ്​ രവീഷ്​ കുമാർ അറിയിച്ചു.

മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ്​ മോദി ഷിൻസോ ആബെയുമായി കൂടിക്കാഴ്​ച നടത്തുന്നത്​. ജൂണിൽ ഒസ്​കയിൽ നടന്ന ജി-20 ഉച്ചകോടിയിലും ബിയാരിട്​സിൽ നടന്ന ജി-7 ഉച്ചകോടിയിലും ഇരുവരും കൂടിക്കാഴ്​ച നടത്തിയിരുന്നു.

ഇന്തോ- പസഫിക്​ മേഖലയുടെ സാമ്പത്തിക സഹകരണത്തിനായി ഇരുരാജ്യങ്ങളും ഒരുമിച്ച്​ നീങ്ങ​ും. ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ ഷിൻസോ ആബെ പ​ങ്കെടുക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ്​ ഗോഖ്​ലെ അറിയിച്ചു. ഉച്ചകോടിയിൽ രാജ്​നാഥ്​ സിങ്ങും ചൈനീസ്​ വിദേശകാര്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്​ച നടത്തും. വാർഷിക ഉച്ചകോടി സംബന്ധിച്ച തീയതിയും വിശദവിവരങ്ങളും പിന്നീട്​ പ്രഖ്യാപിക്കുമെന്നും വിജയ്​ ഗോഖ്​ലെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiDefenceEconomyindia newsAbeVladivostokbilateral ties
News Summary - Vladivostok: Modi, Abe discuss strengthening bilateral ties in economy, defence - India news
Next Story