ബോസ്നിയൻ കൂട്ടക്കൊല; പശ്ചാത്താപമില്ലെന്ന് സിസേൽജ്
text_fieldsബെൽഗ്രേഡ്: ബോസ്നിയൻ യുദ്ധകാലത്തെ കുറ്റകൃത്യങ്ങളിൽ പശ്ചാത്തപിക്കുന്നില്ലെന്ന് വോജിസ്ലാവ് സിസേൽജ്. ദേശീയതവാദം ഉപേക്ഷിച്ചിട്ടില്ലെന്നും 63കാരനായ അദ്ദേഹം വ്യക്തമാക്കി. അന്തരിച്ച സെർബിയൻ പ്രസിഡൻറ് സ്ലൊബോദൻ മിലോസെവികിെൻറ അടുത്തഅനുയായിയായിരുന്നു സിസേൽജ്. 90കളിൽ നടന്ന കൂട്ടക്കൊലയിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സിസേൽജിനെ 2016ൽ യു.എൻ കോടതി വെറുതെ വിട്ടിരുന്നു. തെളിവില്ലെന്ന് ഹേഗിലെ അന്താരാഷ്ട്രേകാടതി പ്രഖ്യാപിച്ചതോടെയാണ് കടുത്ത ദേശീയവാദിയായ ഇദ്ദേഹം കുറ്റമുക്തനായത്. ഇതിനെതിരെ പ്രോസിക്യൂട്ടർമാർ നൽകിയ ഹരജി ബുധനാഴ്ച യു.എൻ കോടതി പരിഗണിക്കാനിരിക്കുകയാണ്.
അതിദേശീയതയിലൂന്നിയ പ്രസംഗങ്ങളിലൂടെ സിസേൽജ് വംശീയത ആളിക്കത്തിച്ചുവെന്നാണ് ആരോപണം. ക്രൊയേഷ്യയും ബോസ്നിയയും കൂട്ടിച്ചേർത്ത് വിശാല സെർബിയ രൂപീകരിക്കും.
മറ്റു വിഭാഗങ്ങളിൽനിന്ന് സെർബ് മേഖലകൾ ഒന്നൊന്നായി തിരിച്ചുപിടിച്ച് ഏകീകൃത രാജ്യം നിർമിക്കുകയെന്നതാണ് തെൻറ സ്വപ്നം. വൻശക്തികളാണ് സെർബിയയിൽ കുഴപ്പം സൃഷ്ടിച്ചത്. രാജ്യത്ത് ഇപ്പോഴുള്ള ക്രൊയേഷ്യൻ ജനതയിൽ മൂന്നിൽ രണ്ടും ഒരുകാലത്ത് കാത്തലിക് വിശ്വാസം പിന്തുടരുന്ന സെർബിയക്കാരായിരുന്നു. അവർ സെർബിയൻ ഭാഷയാണ് സംസാരിക്കുന്നത്.
ബോസ്നിയൻ മുസ്ലിംകളും സെർബ് വംശജരായിരുന്നു. ഒാേട്ടാമൻ ചക്രവർത്തിമാരുടെ കാലത്ത് അവർ ഇസ്ലാം സ്വീകരിച്ചതാണെന്നും സിസേൽജ് അവകാശപ്പെട്ടു. ബോസ്നിയൻ കൂട്ടക്കൊല വംശഹത്യയല്ലെന്നും കുറ്റകൃത്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലുവർഷം കൊണ്ട് ഒരു ലക്ഷംപേരാണ് അന്ന് ബോസ്നിയയിൽ കൊലെചയ്യപ്പെട്ടത്.
കുറ്റങ്ങൾ നിഷേധിച്ച സിസേൽജ് 2003ൽ സ്വമേധയാ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കീഴടങ്ങുകയായിരുന്നു. വിചാരണ വൈകിയതിനെ തുടർന്ന് 10 വർഷം ജയിലിൽ കഴിയേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.