േകംബ്രിജ് അനലറ്റിക വിവാദം: ‘സുക്കർബർഗിനെ കാണാനില്ല’
text_fieldsവാഷിങ്ടൺ: ബ്രിട്ടൻ ആസ്ഥാനമായുള്ള േകംബ്രിജ് അനലറ്റിക അഞ്ചു കോടി ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ചോർത്തിയെന്ന വിവാദം പുകയവെ, സി.ഇ.ഒ മാർക് സുക്കർബർഗിനെ കാണാനില്ല. സുക്കർബർഗ് കമ്പനി സംബന്ധമായ ഉന്നതതല യോഗത്തിലാണെന്നും അതു കഴിഞ്ഞാലുടൻ ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നുമാണ് റിപ്പോർട്ട്. ഫേസ്ബുക്ക് സി.ഒ.ഒ ഷെറിൽ സാൻഡബർഗ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സാധാരണ ഫേസ്ബുക്കിെന സംബന്ധിക്കുന്ന വിവാദങ്ങൾക്ക് ഇരുവരും ബ്ലോഗ് പോസ്റ്റുകളിലൂടെ മറുപടി നൽകാറുള്ളതാണ്.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും ബ്രെക്സിറ്റ് അനുകൂലികളെയും സഹായിക്കുന്നതിന് അനലറ്റിക അനുവാദമില്ലാതെ അഞ്ചു കോടിയിലേറെ ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. സ്വകാര്യ വിവരങ്ങൾ രാഷ്ട്രീയലാഭത്തിനായി ഉപയോഗിച്ചതിന് ഫേസ്ബുക്ക് വിശദീകരണം നൽകണമെന്ന് യൂറോപ്യൻ യൂനിയനും ബ്രിട്ടീഷ് നിയമസാമാജികരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ആശങ്ക പ്രകടിപ്പിച്ചു. കേംബ്രിജ് അനലറ്റികയുടെയും അക്കൗണ്ട് ഫേസ്ബുക്ക് റദ്ദാക്കിയിരുന്നു. വിവരങ്ങൾ ചോർത്താനായി നിർമിച്ച ആപ് 2,70,000 ആളുകൾ ഡൗൺലോഡ് ചെയ്തതായി ഫേസ്ബുക്ക് അധികൃതർ സമ്മതിച്ചിരുന്നു.
അതേസമയം, ഡാറ്റകൾ ചോർത്താനായി സഹായം നൽകിയ ഡോ. അലക്സാണ്ടർ കോഗൻ താൻ ബലിയാടാവുകയായിരുന്നു എന്ന് വെളിപ്പെടുത്തി. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കുന്നതിെൻറ ഭാഗമായി ഡാറ്റകൾ ചോർത്താനാണ് ആപ് നിർമിക്കാൻ ഏൽപിച്ചതെന്ന് അറിയില്ലായിരുന്നുവെന്നും കോഗൻ പറഞ്ഞു. കോഗൻ തങ്ങളുടെ ചട്ടങ്ങൾ ലംഘിച്ചതായി ഫേസ്ബുക് കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.