കുട്ടികളുടെ ഭാവി ആശങ്കജനകമെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ: കുട്ടികൾക്ക് ആരോഗ്യകരമായ വളർച്ചക്കുള്ള സാഹചര്യമൊരുക്കുന്നതിൽ എല്ലാ രാജ്യങ്ങളും പരാജയമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). കാലാവസ്ഥ മാറ്റം, ഫാസ്റ്റ് ഫുഡ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ, പ്രായപൂർത്തിയാകും മുേമ്പ തുടങ്ങുന്ന മദ്യപാനം തുടങ്ങിയവ കുട്ടികൾക്ക് ഭീഷണിയാവുകയാണ്. കുട്ടികളുടെ ആരോഗ്യവും ക്ഷേമവും പരിഗണിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് യു.കെ ആണ്.
എന്നാൽ, ഭാവി ശോഭനമാക്കുന്നതിനായി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിൽ യു.കെ പിന്നിലേക്ക് തള്ളപ്പെട്ടു. ഡബ്ല്യു.എച്ച്.ഒ, യുനിസെഫ്, ലാൻസെറ്റ് കമീഷൻ എന്നിവർ ചേർന്ന് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ നിരീക്ഷണം. 180 രാജ്യങ്ങളിൽ കുട്ടികളുടെ പോഷണ സാധ്യതകൾ വിലയിരുത്തുന്നതാണ് റിപ്പോർട്ട്. ഓരോ കുട്ടിയുടെയും നിലനിൽപുതന്നെ ഇന്ന് പ്രതിസന്ധിയിലാണെന്ന് കമീഷൻ സഹ അധ്യക്ഷയും ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായ ഹെലൻ ക്ലാർക് പറഞ്ഞു.
കുട്ടികൾ ഭാവിയിൽ ജീവിക്കാൻ പോകുന്ന ലോകത്തിെൻറ ഗതി നിർണയിക്കാൻ രാജ്യങ്ങൾ അവരുടെ ശിശു-കൗമാര ആരോഗ്യ നയം കാര്യമായി അഴിച്ചുപണിയേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.