കോവിഡ് 19: നഗരങ്ങൾ അടച്ചു; ഒറ്റപ്പെട്ട് ഇറ്റലി
text_fieldsറോം: ചൈനക്കു ശേഷം കോവിഡ്-19 ബാധ(കൊറോണ വൈറസ്) നാശംവിതച്ച ഇറ്റലിയിൽ നഗരങ്ങളെല്ലാം അ ടച്ചു. ആറു കോടി ജനങ്ങൾക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ജനങ്ങളോട് വീടിനക ത്ത് കഴിയാനും പ്രധാനമന്ത്രി നിർദേശം നൽകി. പൊതുപരിപാടികൾ അനുവദിക്കില്ല. വിവാഹ, മരണാനന്തര ചടങ്ങുകളും മൂന്നാഴ്ചത്തേക്ക് നിരോധിച്ചു. ഏപ്രിൽ മൂന്നുവരെയാണ് നിയ ന്ത്രണം. നേരത്തേ, സ്കൂളുകളും കോളജുകളും തിയറ്ററുകളുമെല്ലാം അടച്ചിട്ടിരുന്നു. ബാറ ുകളും റസ്റ്റാറൻറുകളും അടക്കണമെന്നും നിർദേശം നൽകി. കൊറോണ വൈറസ് യൂറോപ്പിൽ ഏ റ്റവുമധികം ബാധിച്ചത് ഇറ്റലിയെയായിരുന്നു. ഏകദേശം 9,000 പേർക്കാണ് ഇതുവരെ ഇറ്റലിയിൽ രോഗബാധ സ്ഥിരീകരിച്ചത്. രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ 24 ശതമാനം വർധനയാണ് രാജ്യത്തുണ്ടായത്. 20 പ്രവിശ്യകളിലും രോഗവ്യാപനമുണ്ടായി. സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാത്രമാണ് പുറത്തു
േപാകാൻ അനുമതി.
ഫുട്ബാൾ മത്സരങ്ങളും മറ്റ് സ്പോർട്സ് പരിപാടികളും റദ്ദാക്കി. ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ സംഭരിച്ചുവെക്കാൻ സൂപ്പർമാർക്കറ്റുകൾ കഴിഞ്ഞദിവസം അർധരാത്രി വരെ തുറന്നു. തിങ്കളാഴ്ച രാത്രിയോടെ 463 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതായത് ചൈനക്കു പുറത്തുള്ള രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിെൻറ പകുതിയോളം ആളുകൾ മരിച്ചത് ഇറ്റലിയിലാണ്. 100 രാജ്യങ്ങളിലായി ഒരുലക്ഷത്തിലേറെ ആളുകൾ വൈറസ് ബാധിതരാണെന്നാണ് റിപ്പോർട്ട്. കോവിഡ്-19 മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.
ഇറ്റലിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ബ്രിട്ടീഷ് എയർവേസ് റദ്ദാക്കി. റുമേനിയ, മാൾട്ട തുടങ്ങിയ രാജ്യങ്ങളും ഇറ്റലിയിൽനിന്നുള്ള വിമാനസർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. സ്പെയിൻ രണ്ടാഴ്ചത്തേക്ക് ഇറ്റലിയിലേക്കുള്ള
വിമാനസർവീസുകൾ റദ്ദാക്കി.
വൂഹാനിൽ ഷി എത്തി
ബെയ്ജിങ്: കോവിഡ്-19 തകർത്ത ചൈനയിലെ ഹുബെയിലെ വൂഹാനിൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സന്ദർശനം നടത്തി. പകർച്ചവ്യാധി നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് സന്ദർശനം. വൈറസ് ബാധ റിപ്പോർട്ട് ചെയ്തതു മുതൽ പൊതുചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു ഷി. സുരക്ഷിത മാസ്ക് ധരിച്ച് സൈനിക-ആരോഗ്യ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഷി എത്തിയത്. വൈറസ് ബാധ സമയബന്ധിതമായി തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ഷി ക്കെതിരെ ആരോപണമുയർന്നിരുന്നു. പിന്നീട് വൈറസ് ബാധ തുരത്താൻ ചൈനീസ് ഭരണകൂടം സ്വീകരിച്ച നടപടിയെയും ലോകം പ്രകീർത്തിക്കുകയുണ്ടായി. ഡിസംബറിൽ വൂഹാനിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 3100 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. അതിനിടെ, ഹുബെയിൽ യാത്രവിലക്കിൽ ഉടൻ ഇളവുനൽകാനും തീരുമാനിച്ചു. 5.6 കോടി ജനങ്ങൾ താമസിക്കുന്ന ഹുബെ ജനുവരി മുതൽ സർക്കാർ അടച്ചിട്ടിരിക്കുകയാണ്. അടുത്തിടെ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണിത്. അതേസമയം, പ്രവിശ്യക്ക് പുറത്തേക്ക് സഞ്ചരിക്കാൻ അനുമതി നൽകുമോ എന്നതിൽ അവ്യക്തതയുണ്ട്.
പൊതുപരിപാടികൾ
റദ്ദാക്കി രാജ്യങ്ങൾ
വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 4000 കടന്നു. പോളണ്ടിലും ആസ്ട്രേലിയയിലും പൊതുപരിപാടികൾ റദ്ദാക്കി. ഇറ്റലിയിൽനിന്നുള്ളവർക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയതായി ആസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ടാഴ്ച വീടുകളിൽ താമസിക്കാമെന്ന ഉറപ്പിൻമേൽ, ഇറ്റലി സന്ദർശിച്ച പൗരൻമാരെ രാജ്യത്ത് പ്രവേശിപ്പിക്കും. കഴിഞ്ഞാഴ്ച ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ യൂറോപ്യൻ പാർലമെൻറ് പ്രസിഡൻറ് ഡേവിഡ് സസോലി സ്വയംപ്രഖ്യാപിത ഐസൊലേഷനിലാ
ണ്. 14 ദിവസത്തേക്ക് വീട്ടിലിരുന്നാണ് അദ്ദേഹം ഭരണകാര്യങ്ങൾ നിയന്ത്രിക്കുക. യു.എസിൽ 3500 യാത്രക്കാരിൽ വൈറസ് ബാധ സ്ഥിരീകരിച്ച 21 പേരെ ഗ്രാൻറ് പ്രിൻസസ് ആഡംബരക്കപ്പലിെൻറ ഡക്കുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. യു.എസ് പൗരന്മാരെ കാലിഫോർണിയയിലെ സൈനിക ക്യാമ്പുകളിലേക്ക് മാറ്റുമെന്നും അധികൃതർ പറഞ്ഞു.
ഇസ്രായേലിൽ ജാഗ്രത
ജറൂസലം: വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽനിന്നും ഇസ്രായേലിൽ എത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത വീട്ടുനിരീക്ഷണം ഏർപ്പെടുത്തും. 42 പേർക്കാണ് ഇസ്രായേലിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതിയ നടപടികൾ രണ്ടാഴ്ചത്തേക്കായിരിക്കും തുടക്കത്തിൽ നടപ്പാക്കുക. രാജ്യത്ത് തിരിച്ചെത്തുന്ന സ്വന്തം പൗരന്മാരെ നിർബന്ധമായും വീട്ടുനിരീക്ഷണത്തിലാക്കും. മറ്റു രാജ്യങ്ങളിൽനിന്നെത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയുമെന്ന് ഉറപ്പുനൽകേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു. ജർമനിയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചതായി സ്ഥിരീകരിച്ചു.
എണ്ണവില ഉയർന്നു
കോവിഡ് ഭീതിയിൽ താഴോട്ടുപോയ എണ്ണവില അൽപം ഉയർന്നു. 1991ൽ ഗൾഫ് യുദ്ധത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണ് തിങ്കളാഴ്ച അന്താരാഷ്ട്ര വിപണി നേരിട്ടത്. ബാരലിന് 36 ഡോളറായാണ് ചൊവ്വാഴ്ച വർധിച്ചത്. 31 ഡോളറായി കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.