ഭീഷണിയായാൽ യു.എസിെൻറ ഹൃദയം തകർക്കുമെന്ന് ഉത്തരകൊറിയ
text_fieldsപോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഭീഷണിയാകുമെന്ന ഘട്ടത്തിൽ അമേരിക്കയുടെ ഹൃദയം തകർക്കുമെന്ന് ഉത്തരകൊറിയ. രാജ്യത്ത് അട്ടിമറി ശ്രമത്തിന് യു.എസ് തുനിഞ്ഞാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രാലയ വക്താവിനെ ഉദ്ദരിച്ച് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്തിെൻറ പരമോന്നത അധികാരത്തിനെതിരെ ഏതെങ്കിലും രാജ്യം നേരിേട്ടാ അല്ലാതെയോ ഇടപെടുന്നുണ്ടെങ്കിൽ അവരെ നേരിടുന്നതിന് അണുവായുധ പ്രയോഗം ഉൾപ്പെടെ ഏതു തരത്തിലുള്ള ആക്രമണത്തിനും ഉത്തരകൊറിയ സജ്ജമാണെന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചത്.
പരമോന്നത നേതൃത്വത്തെ അട്ടിമറിക്കാൻ ധൈര്യം കാണിക്കുന്നുവെങ്കിൽ, ഒട്ടും കാരുണ്യമില്ലാതെ അമേരിക്കയുടെ ഹൃദയം തകർത്താൻ പ്രഹരശക്തിയേറിയ ആണവായുധങ്ങൾ ഉപയോഗിക്കുമെന്നും ഉത്തരകൊറിയ താക്കീത് നൽകുന്നു.
കൂടുതൽ അണുവായുധങ്ങൾ സംഭരിക്കുന്ന കിം ജോങ് ഉന്നിെൻറ ഭരണത്തെ അട്ടിമറിക്കാൻ ഡോണാൾഡ് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നുവെന്ന സി.െഎ.എ ഡയറക്ടർ മൈക്ക് പോംപിയോ പ്രസ്താവിച്ചിരുന്നു. പോംപിയോയുടെ പ്രസ്താവനക്കെതിരെയാണ് ശക്തമായ താക്കീതുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.