വില്യം കിഴക്കൻ ജറൂസലം സന്ദർശിക്കുന്നതിൽ ഇസ്രായേലിന് രോഷം
text_fieldsതെൽഅവീവ്: ബ്രിട്ടീഷ് രാജകുമാരൻ വില്യം കിഴക്കൻ ജറൂസലം സന്ദർശിക്കുന്നതിൽ ഇസ്രായേലിന് രോഷം. ജൂൺ 25നാണ് വില്യം രാജകുമാരൻ സന്ദർശനത്തിന് എത്തുന്നത്. ഫലസ്തീൻ സന്ദർശിക്കുന്നതിെൻറ ഭാഗമായി പഴയ അധിനിവേശ നഗരമായ ജറൂസലമും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
ഇതിനെതിരെയാണ് ഇസ്രായേലിെൻറ ജറൂസലംകാര്യ മന്ത്രി സീവ് എൽകിൻ രംഗത്തെത്തിയത്. കഴിഞ്ഞ 3000 വർഷമായി ‘െഎക്യ ജറൂസലം’ ജൂത തലസ്ഥാനമാണെന്നാണ് അദ്ദേഹത്തിെൻറ വാദം. രാജകുമാരെൻറ സന്ദർശനം ബ്രിട്ടൻ രാഷ്ട്രീയവത്കരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.