ഇത് വെറുമൊരു വൈറസാണെന്നാണോ കരുതുന്നത്; കോവിഡ് ബാധിച്ച് മകളെ നഷ്ടപ്പെട്ട അമ്മക്ക് പറയാനുള്ളത്
text_fieldsലണ്ടൻ: ‘ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല എൻെറ മകൾക്ക്. അവൾ ചുറുചുറുക്കമുള്ള പെൺകുട്ടിയായ ിരുന്നു’. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് 19 ഇര ക്ലോയി മിഡിൽട്ടണിൻെറ (21) അമ്മയുടെ വാക്കുകളാണിത്. ഫേസ ്ബുക്കിലാണ് അവർ തൻെറ വേദനിപ്പിക്കുന്ന അനുഭവം പങ്കുവെച്ചത്.
മകൾ നഷ്ടപ്പെട്ട അതീവ ദുഃഖത്തിൻെറ ഇടയിലും ആ അമ്മ ജനങ്ങളോട് പറയുന്നത് -എൻെറ കുടുംബത്തിനുണ്ടായ ഈ ആഘാതം കോവിഡ് 19 എന്ന മഹാമാരി ഗൗരവത്തിലെടുക്കാനുള്ള ഒരു തിരിച്ചറിവാകണമെന്നാണ്. ‘ഇത് വെറുമൊരു വൈറസാണെന്ന് കരുതുന്നവർ ഒന്നു കൂടി ചിന്തിച്ച് നോക്കണം. വ്യക്തിപരമായ അനുഭവത്തിൻെറ വെളിച്ചത്തിൽ പറയുകയാണ്. എൻെറ 21 വയസുകാരിയായ മകളുടെ ജീവൻ നിങ്ങൾ പറയുന്ന ആ വൈറസ് എടുത്തു. - ക്ലോയിയുടെ മാതാവ് ഡിയാൻ മിഡിൽട്ടൺ പറഞ്ഞു.
സുന്ദരിയും നല്ല ഹൃദയത്തിനുടമയുമായ ക്ലോയി ആരോഗ്യ പ്രശ്നങ്ങളേതുമില്ലാതിരുന്നിട്ടും കോവിഡ് 19 വൈറസ് ബാധയേറ്റ് ഞങ്ങളെ വിട്ടുപോയി. നിങ്ങൾക്ക് സങ്കൽപിക്കാനാവാത്ത വേദനയിലൂടെയാണ് ഞങ്ങളുടെ കുടുംബം കടന്നുപോകുന്നത്. കൊറോണ വൈറസിൻെറ യഥാർഥ്യം ഇപ്പോൾ ഞങ്ങൾക്ക് ബോധ്യമായി. ദയവ് ചെയ്ത് നിങ്ങൾ സർക്കാരിൻെറ നിർദേശങ്ങൾ പാലിക്കുക. മുൻകരുതലെടുക്കുക. നിങ്ങളെയും മറ്റുള്ളവരെയും രക്ഷിക്കാൻ നിങ്ങളാൽ കഴിയുന്നത് ചെയ്യൂ..
വൈറസ് സ്വയം പടരുന്നില്ല.... ജനങ്ങളാണ് അത് പടർത്തുന്നത്..... ക്ലോയിയുടെ മാതൃസഹോദരി സമൂഹ മാധ്യമത്തിൽ കുറിച്ചു. വൈറസ് പടരുന്നത് തടയാൻ വീട്ടിനകത്ത് ഇരുന്ന് അധികൃതരോട് സഹകരിക്കണമെന്നാണ് ബക്കിങ്ഹാംഷെയറിലെ ഹൈ വികമ്പിലുള്ള ക്ലോയി മിഡിൽട്ടണിൻെറ കുടംബത്തിന് ജനങ്ങളോട് പറയാനുള്ളത്.
കോവിഡ് 19 ബാധിച്ച് യു.കെയിൽ ഇതുവരെ 422 പേരാണ് മരിച്ചത്. 8,000ത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഒരു ലക്ഷത്തിലധികം പേർക്ക് രോഗബാധയുള്ളതായി അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ട്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.