Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ വാക്​സിന്​...

കോവിഡ്​ വാക്​സിന്​ 800 കോടി സമാഹരിക്കാൻ ലോകരാജ്യങ്ങൾ; ഫണ്ട്​ നൽകില്ലെന്ന്​ യു.എസ്​

text_fields
bookmark_border
കോവിഡ്​ വാക്​സിന്​ 800 കോടി സമാഹരിക്കാൻ ലോകരാജ്യങ്ങൾ; ഫണ്ട്​ നൽകില്ലെന്ന്​ യു.എസ്​
cancel

ബ്രസൽസ്​: കോവിഡ്​ പ്രതിരോധ വാക്​സിൻ ഗവേഷണത്തിന്​ 800 കോടി ഡോളർ സമാഹരിക്കാൻ ലോകരാജ്യങ്ങളുടെയും ആഗോളസംഘടനകളുടെയും തീരുമാനം. എന്നാൽ, ​വാക്​സിൻ ഗവേഷണത്തിന്​ ഫണ്ട്​ നൽകില്ലെന്ന്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള യു.എസ്​ വ്യക്​തമാക്കി. 

യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ, സൗദി അറേബ്യ, ജപ്പാൻ, കാനഡ, ദക്ഷിണാഫ്രിക്ക, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്​ട്രത്തലവൻമാരാണ്​ ഫണ്ട്​ നൽകാൻ ധാരണയിലെത്തിയത്​. ​പോപ്​താരം മഡോണ  10 ലക്ഷം യൂറോ സമാഹരിക്കാമെന്ന്​ വാഗ്​ദാനം നൽകിയതായി യൂറോപ്യൻ യൂനിയൻ അധികൃതർ പറഞ്ഞു.

ലോകരാജ്യങ്ങളുടെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന്​ യു.എസ്​ നേതാക്കൾ വിട്ടുനിൽക്കുന്നത്​ ഖേദകരമാണെന്ന്​ നോർവെ പ്രധാനമന്ത്രി ഇർന സ്​റ്റോൾട്ടൻബർഗ്​ അഭിപ്രായപ്പെട്ടു. വാക്​സിൻ സമ്പന്ന രാഷ്​ട്രങ്ങൾക്ക്​ വേണ്ടി മാത്രമാകരുതെന്ന്​ കനേഡയിൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡാ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usWorld Leaderscovid 19Coronavirus Vaccine
News Summary - World Leaders Pledge $8 Billion For Coronavirus Vaccine, US Stays Away
Next Story