മൂന്നു നൂറ്റാണ്ടു കണ്ട ലോക മുത്തശ്ശിക്ക് വിട
text_fieldsലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോഡ് ഉടമ എമ്മ മാർട്ടിന ലിഗിയ മൊറാനൊ (117) അന്തരിച്ചു. ഏറ്റവും പ്രായംകൂടിയ വനിതയെന്ന റെക്കോഡും 1899 നവംബർ 29ന് ഇറ്റലിയിൽ ജനിച്ച എമ്മയുെട പേരിലാണ്. 19ാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ഇതുവരെ ജീവിച്ചിരുന്ന അവസാനവ്യക്തിയും ഇവരായിരുന്നു. എട്ടു സഹോദരങ്ങളിൽ ഏറ്റവും മുതിർന്നയാളായിരുന്നു എമ്മ. മൂന്നു നൂറ്റാണ്ടുകളിലൂെട കടന്നുപോയ ജീവിതയാത്രയിൽ എമ്മ നിരവധി സുപ്രധാന സംഭവങ്ങൾക്കും സാക്ഷിയായി. രണ്ട് ലോകയുദ്ധങ്ങളും 90ലധികം ഇറ്റാലിയൻ സർക്കാറുകളും ഇവർക്കു കാണാനായി.
തെൻറ ദീർഘായുസ്സിെൻറ രഹസ്യം പകുതി ജനിതകവും മറ്റേ പകുതി 90ലധികം വർഷമായി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയ മൂന്നു മുട്ടകളുമാണെന്ന് എമ്മ പറഞ്ഞിരുന്നു. ഒരു മുട്ട വേവിച്ചും മറ്റു രണ്ടെണ്ണം പച്ചക്കുമാണ് ഇവർ കഴിച്ചിരുന്നത്. വിളർച്ചയുണ്ടെന്നും അതിനാൽ ഇത്തരമൊരു ഭക്ഷണം എമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും 20ാം വയസ്സിൽ ഡോക്ടർ നിർദേശിക്കുകയായിരുന്നു. എമ്മയുമായി വിവാഹം ഉറപ്പിച്ചിരുന്നയാൾ ഒന്നാം ലോകയുദ്ധത്തിൽ മരിച്ചതിനുശേഷം 1926ൽ മറ്റൊരാളുമായി വിവാഹം നടന്നു. പിന്നീട് ആറുമാസം പ്രായമുള്ള കുഞ്ഞിെൻറ മരണത്തോടെ എമ്മ ഭർത്താവിൽനിന്ന് പിരിഞ്ഞ് കഴിയുകയായിരുന്നു. എമ്മയുടെ മരണത്തോടെ നിലവിൽ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി 1900ത്തിൽ ജനിച്ച ജമൈക്കയിൽനിന്നുള്ള വയലറ്റ് ബ്രൗണാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.