ലാക്ലാൻ ആളു സ്മാർട്ടാണ്
text_fieldsമെൽബൺ: ലോകം വലംവെച്ച് ഒരുതവണ വിമാനം പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന ഗിന്നസ് ലോക റെക്കോഡ് ഇനി ആസ്ട്രേലിയക്കാരൻ ലാക്ലാൻ സ്മാർട്ടിന്. സിറസ് എസ്.ആർ 22 എന്ന ചെറുവിമാനത്തിലാണ് ലോകം വലംവെച്ച് 18 കാരൻ റെക്കോഡ് കുറിച്ചത്. ലക്ഷ്യം പൂർത്തീകരിക്കുേമ്പാൾ ലാക്ലാൻ സ്മാർട്ടിെൻറ പ്രായം 18 വർഷവും 234 ദിവസവുമാണ്.
ജൂലൈ നാലിനാണ് റെക്കോഡ് ലക്ഷ്യമിട്ട് സ്മാർട്ട് പറക്കുന്നത്. ആസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിലെ സൺഷൈൻ കോസ്റ്റ് വിമാനത്താവളത്തിൽ നിന്നായിരുന്നു തുടക്കം. 15 വ്യത്യസ്ത രാജ്യങ്ങളിലായി 24 പോയൻറുകളിൽ വിമാനം ഇറക്കി. ഏഴ് ആഴ്ചകൊണ്ടാണ് ലക്ഷ്യം പൂർത്തിയാക്കിയത്. ഇതിനിടക്ക് താണ്ടിയത് 45,000 കിലോമീറ്ററാണ്. വിമാനം പറന്നതുമുതൽ ജി.പി.എസ് വിവരങ്ങൾ വെച്ച് ഗിന്നസ് അധികൃതർ വീക്ഷിച്ചിരുന്നു.
‘‘ ദൗത്യം പൂർത്തിയായിരിക്കുന്നു. ഉന്നതമായത് സ്വപ്നം കാണാനും സ്വപ്നങ്ങളെ പിന്തുടരാനും യുവതലമുറയെ പ്രചോദിപ്പിക്കാനായിരുന്നു ഇൗ ദൗത്യം. ഇൗ ദൗത്യം തീർച്ചയായും അവർക്ക് ആത്മവിശ്വാസം നൽകും’’- സ്മാർട്ട് പറഞ്ഞു. അമേരിക്കക്കാരനായ മാത്യൂ ഗുത്മില്ലറുടെ പേരിലുള്ള റെക്കോഡാണ് ലാക്ലാൻ പഴങ്കഥയാക്കിയത്. 19 വർഷവും ഏഴ് മാസവും 15 ദിവസവും പ്രായമായിരിക്കുേമ്പാഴായിരുന്നു മാത്യൂ ഗുത്മില്ലർ റെക്കോഡ് കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.