യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരം സമ്മാനിച്ചു
text_fieldsലണ്ടൻ: ബ്രിട്ടനിലെ സാമ്പത്തിക വ്യാപാര തൊഴിൽ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരമായ ‘ക്വീൻസ് അവാർഡ്’ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് സമ്മാനിച്ചു.
ലുലു ഗ്രൂപ്പിെൻറ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇൻറർനാഷണലിെൻറ പ്രവർത്തന മികവ് കണക്കിലെടുത്താണ് പുരസ്കാരം. അവാർഡ് സമർപ്പണത്തോടനുബന്ധിച്ച് എലിസബത്ത് രാജ്ഞി ബക്കിങ്ഹാം കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിലും യൂസഫലി സംബന്ധിച്ചു. ബ്രിട്ടനിൽ ലുലു ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ യൂസഫലി രാജ്ഞിയെ ധരിപ്പിച്ചു.
ബർമിങ് ഹാം സിറ്റി കൗൺസിൽ ഹാളിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ രാജ്ഞിയുടെ പ്രതിനിധി ലോർഡ് െലഫ്റ്റനൻറ് ജോൺ ക്രാബ്ട്രീയാണ് ക്വീൻസ് അവാർഡ് സമ്മാനിച്ചത്. ബർമിങ് ഹാം മേയർ ആനി അണ്ടർവുഡ്, വാണിജ്യ വകുപ്പ് അണ്ടർ സെക്രട്ടറി ക്രിസ്റ്റിൻ ഹാമിൽട്ടൻ, പാർലമെൻറ് അംഗം ഖാലിദ് മുഹമ്മദ്, വ്യവസായ രംഗത്തെ പ്രമുഖർ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
രാജ്ഞിയുടെ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തെരേസ മേയ് നൽകിയ സ്ഥാപനങ്ങളുടെ പട്ടികക്കാണ്എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചത്. ഇതാദ്യമായാണ് മലയാളി ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന് വ്യാപാര രംഗത്ത് ബ്രിട്ടനിലെ ഉന്നത ബഹുമതി ലഭിക്കുന്നത്.
ബ്രിട്ടനിലെ ഉന്നതമായ പുരസ്കാരങ്ങളിലൊന്ന് ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഇത്തരം ഒരു ബഹുമതി ബ്രിട്ടനിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനും ബ്രിട്ടെൻറ സാമ്പത്തിക മേഖലക്ക് തങ്ങളുടെതായ നൂതന സംഭാവനകൾ നൽകാൻ പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ 2,100 കോടിരൂപയുടെ നിക്ഷേപമാണ് വിവിധ മേഖലകളിൽ ലുലു നടത്തിയിട്ടുള്ളതെന്ന് യൂസഫലി വ്യക്തമാക്കി. 300 കോടി രൂപ മുതൽ മുടക്കിൽ ബർമിങ് ഹാം സിറ്റി കൗൺസിൽ അഡ്വാൻസ്ഡ് മാനുഫാക്ചറിങ് സോണിൽ അനുവദിച്ച 11.20 ഏക്കർ സ്ഥലത്ത് അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രത്തിെൻറ നിർമ്മാണപ്രവർത്തനങ്ങൾ അടുത്തമാസം ആരംഭിക്കുമെന്നും യൂസഫലിപറഞ്ഞു. സ്കോട്ട്ലാൻറ് യാർഡ് പൈതൃക മന്ദിരം, ഈസ്റ്റ് ഇന്ത്യ കമ്പനി എന്നിവയിലാണ് ലുലുഗ്രൂപ്പ് ബ്രിട്ടനിൽ മുതൽ മുടക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.