മരണം 422: ബ്രിട്ടനും സമ്പൂർണ അടച്ചുപൂട്ടലിലേക്ക്
text_fieldsലണ്ടൻ: 52പേർ കൂടി മരണത്തിനു കീഴടങ്ങിയതോടെ ബ്രിട്ടനിൽ കേവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി. ന ിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. വൈറസ്ബാധ തടയാൻ രാജ്യം ഫ്രാൻസ്, ഇറ്റലി, സ്പെയിൻ രാജ്യ ങ്ങളെ പോലെ സമ്പൂർണ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. ബ്രിട്ടനാണ് ഏറ്റവുമൊടുവിൽ ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യം. കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കിൽ ആഴ്ചകൾക്കകം ബ്രിട്ടൻ ഇറ്റലി പോലെയാകുമെന്ന് പ്രധാനമന്ത്രി ബോറ ിസ് ജോൺസൺ അറിയിച്ചു. രാജ്യത്തെ 6.6 കോടി ജനങ്ങളും വീട്ടിൽ കഴിയണമെന്നാണ് നിർദേശം.
സെനഗൽ, ദക്ഷിണാഫ്രിക്ക, ഐവ റി കോസ്റ്റ് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും കടുത്തനടപടികൾ ഏർപ്പെടുത്തി. ഇറാനിൽ പകുതിയിലേറെ സർക്കാർ ജീവനക്കാരും വീട്ടിൽ കഴിയുകയാണ്. ചൈനയിൽ 78 പുതിയ കേസുകൾ സ്ഥിരീകരിച്ചു. കോവിഡിെൻറ രണ്ടാം വ്യാപനത്തിെൻറ ലക്ഷണങ്ങളായാണ് ആരോഗ്യപ്രവർത്തകർ ഇതിനെ വിലയിരുത്തുന്നത്. ഏഴു മരണവും റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയോടെ കോവിഡ് ബാധിതരുടെ എണ്ണം 81,171 ആയി. 3277ആണ് മരണനിരക്ക്. 4735 പേർ ചികിത്സയിലാണ്. പ്രാദേശിക തലത്തിൽ വീണ്ടും വൈറസ് പടർന്നാൽ അത് രണ്ടാം വ്യാപനത്തിന് ഇടയാക്കിയേക്കാം എന്നാണ് മുന്നറിയിപ്പുകൾ. വീണ്ടും വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് കർശന നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയിരിക്കുന്നത്.
മ്യാൻമറിൽ ആദ്യമായി രണ്ടുപേർക്ക് രോഗബാധ കണ്ടെത്തി. അമേരിക്കയിൽനിന്ന് വന്ന 36ഉം 26ഉം വയസ്സുള്ള മ്യാന്മർ സ്വദേശികൾക്കാണ് രോഗമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്.9037 പേർക്ക് രോഗം ബാധിച്ച ദക്ഷിണ കൊറിയയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. ചൊവ്വാഴ്ച 76 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 120 പേരാണ് ഇതിനകം ദ. കൊറിയയിൽ മരിച്ചത്.
നാലരക്കോടി മാത്രം ജനങ്ങളുള്ള സ്പെയിനിൽ 524 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 2696 ആയി. 41,708 പേർക്ക് രോഗം സ്ഥിരീകരിച്ച യു.എസിൽ മരണ സംഖ്യ 582 ആയി. യു.എസ് സംസ്ഥാനങ്ങളായ ഒഹായോ, ലൂസിയാന, ഡെലവെയർ, പെൻസിൽവേനിയ എന്നിവ അതിർത്തികൾ അടച്ചു. കോവിഡ്ഭീതി നിലനിൽക്കുന്നുണ്ടെന്നു കരുതി അമേരിക്ക അധികകാലം അടച്ചിടാനാകില്ലെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. അമേരിക്കയിലെ കോവിഡ് മരണനിരക്ക് 582ൽ എത്തിയ സാഹചര്യത്തിലാണ് ട്രംപിെൻറ പരാമർശം. ഇന്തോനേഷ്യയിൽ 107 പേർക്കുകൂടി ൈവറസ് സ്ഥിരീകരിച്ചു. ഒറ്റദിവസം ആദ്യമായാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് ഇത്രയേറെ പേർക്ക് രോഗം വരുന്നത്.
ഏഴു മരണവും സ്ഥിരീകരിച്ചതോടെ ആകെ 55 പേർ മരിച്ചു. ഇതോടെ ആകെ വൈറസ്ബാധിതരുടെ എണ്ണം 686 ആയി.കോവിഡ്-19 അതിവ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ വീടുകളില്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയുന്നത് ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനം ഉണ്ട്. വൈറസ് വ്യാപനത്തിെൻറ മൂന്നാംഘട്ടത്തെ പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം രാജ്യങ്ങെളല്ലാം കടുത്ത നടപടികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിെൻറ ഭാഗമായി വിവിധ സർക്കാറുകൾ കൈക്കൊണ്ട അടച്ചിടൽ നടപടിയുടെ ഭാഗമായാണ് ലോകത്താകമാനം 170 കോടി ജനങ്ങൾ വീടുകളിൽ കഴിയുന്നത്.
ഹുബെ നിയന്ത്രണം നീക്കും
വൈറസ് പടർന്നുപിടിച്ച ഹുബെയിലെ നിയന്ത്രണം നീക്കാനൊരുങ്ങി ചൈന. ബുധനാഴ്ചയോടെ യാത്രവിലക്ക് നീക്കാനാണ് തീരുമാനം. രണ്ടുമാസത്തെ നിയന്ത്രണത്തിനാണ് ഇതോടെ അയവു വരുന്നത്. പുതിയ ഹെൽത്ത് കോഡിെൻറ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് യാത്ര ചെയ്യാം. അേതസമയം ഹുബെ തലസ്ഥാനമായ വുഹാനിൽ നിയന്ത്രണം തുടരും. വുഹാൻ ആണ് വൈറസിെൻറ പ്രഭവകേന്ദ്രം. ഇവിടത്തെ നിയന്ത്രണം ഏപ്രിൽ എട്ടിന് നീക്കുമെന്ന് ആരോഗ്യകമീഷൻ അറിയിച്ചു.
രോഗിക്കൊപ്പം സെൽഫി; ആറുപേർ അറസ്റ്റിൽ
പാകിസ്താനിൽ നിരീക്ഷണകേന്ദ്രത്തിൽ കഴിയുന്ന കോവിഡ് രോഗിക്കൊപ്പം സെൽഫിയെടുത്ത ആറ് സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കി. രോഗിക്കൊപ്പം മാസ്കുപോലും ധരിക്കാതെ നിൽക്കുന്ന ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിന്ധ് പ്രവിശ്യയിലെ സുക്കുറിലെ കേന്ദ്രത്തിൽനിന്നാണ് സെൽഫിയെടുത്തത്. ഇവിടെ 399പേർക്കാണ് വൈറസ് ബാധിച്ചത്.
ജനത കർഫ്യൂവിനെ പ്രകീർത്തിച്ച് യു.എസ്
കോവിഡ് പ്രതിരോധനടപടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനംചെയ്ത ഇന്ത്യയിലെ ജനത കർഫ്യൂവിനെ പ്രകീർത്തിച്ച് യു.എസ്. ഇന്ത്യയിലെ ജനങ്ങളൊന്നടങ്കം ജനത കർഫ്യൂവിന് നൽകിയ പിന്തുണ ലോകത്തിന് മാതൃകയാണെന്ന് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ആക്റ്റിങ് വിദേശകാര്യ സെക്രട്ടറി ആലീസ് ജി വെൽസ് ട്വീറ്റ് ചെയ്തു.
മരുന്ന് പൂഴ്ത്തിയാൽ നടപടി
യു.എസിൽ ഒറ്റദിവസം 10,000 കോവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ മരുന്നുകളും സാനിറ്റൈസറും മാസ്കുകളും പോലുള്ള പ്രതിരോധ വസ്തുക്കളും പൂഴ്ത്തിവെക്കുന്നത് നിരോധിച്ചുകൊണ്ടുള്ള എക്സിക്യൂട്ടിവ് ഉത്തരവിറക്കി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പൂഴ്ത്തിവെപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഈ ദുരവസ്ഥക്കിടയിലും സ്വന്തം ലാഭത്തിനുവേണ്ടി ജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. ഇതാദ്യമായാണ് ഒറ്റ ദിവസം യു.എസിൽ 130 പേർ വൈറസ് ബാധിച്ച് മരിക്കുന്നത്. ഇതോടെ ആകെ മരണം 550 ആയി. രാജ്യത്താകെ 43,700 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂയോർക് സിറ്റിയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 5085 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.