‘സ്പൈഡർമാന്’ ഫ്രഞ്ച് പൗരത്വം; നടപടികൾ തുടങ്ങി
text_fieldsപാരിസ്: നാലാം നിലയിലെ ബാൽക്കണിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച് താരമായ ‘സ്പൈഡർമാൻ’ മമൂദു ഗസ്സാക്ക് ഫ്രാൻസ് പൗരത്വത്തിലേക്കുള്ള വാതിലുകൾ തുറന്നു. സംഭവത്തിനുശേഷം ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ മമൂദുവിന് പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതിനു മുന്നോടിയായി ഇൗ 22കാരന് പ്രാദേശിക അധികൃതർ താമസത്തിനുള്ള പെർമിറ്റ് അനുവദിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഫ്രാൻസിൽ അനധികൃതമായി താമസിച്ചുവരുകയായിരുന്നു മാലി വംശജനായ മമൂദു. പൗരത്വത്തിനു പുറമെ പാരിസ് ഫയർ സർവിസിൽ മമൂദുവിന് പരിശീലനം നൽകും. ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.