Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുരക്ഷിതമെന്ന്​...

സുരക്ഷിതമെന്ന്​ റിപ്പോർട്ട്​; ആസ്​ട്രസെനിക്ക വാക്​സിന്‍റെ ഉപയോഗം വീണ്ടും തുടങ്ങാൻ യൂറോപ്യൻ രാജ്യങ്ങൾ

text_fields
bookmark_border
സുരക്ഷിതമെന്ന്​ റിപ്പോർട്ട്​; ആസ്​ട്രസെനിക്ക വാക്​സിന്‍റെ ഉപയോഗം വീണ്ടും തുടങ്ങാൻ യൂറോപ്യൻ രാജ്യങ്ങൾ
cancel

ഹേഗ്​: പ്രമുഖ യുറോപ്യൻ രാജ്യങ്ങൾ ആസ്​ട്രസെനിക്ക കോവിഡ്​ വാക്​സിന്‍റെ ഉപയോഗം പുനഃരാരംഭിക്കുന്നു. യുറോപ്യൻ മെഡിക്കൽ ഏജൻസി സുരക്ഷിതമെന്ന്​ റിപ്പോർട്ട്​ നൽകിയതിനെ തുടർന്നാണ്​ നടപടി. വാക്​സിൻ ഉപയോഗിക്കുന്നവരിൽ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയില്ലെന്ന്​ ഏജൻസി വ്യക്​തമാക്കി.

ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ്​ ഹെൽത്ത്​ ഏജൻസിയും വാക്​സിന്​ അംഗീകാരം നൽകിയതിന്​ പിന്നാലെയാണ്​ യുറോപ്യൻ മെഡിസിൻ ഏജൻസിയും വാക്​സിന്​ അനുമതി നൽകിയത്​. ജർമ്മനി, ഫ്രാൻസ്​, സ്​പെയിൻ, ഇറ്റലി, നെതർലാൻഡ്​, പോർച്ചുഗൽ, ലിത്വാനിയ, ലാത്​വിയ, സ്ലോവേനിയ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ആസ്​​ട്രസെനിക്കയുടെ വാക്​സിൻ ഉപയോഗിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

യുറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ്​ വ്യാപിക്കുന്നതിനിടെയാണ്​ ആസ്​ട്രസെനിക്ക വാക്​സിന്‍റെ ഉപയോഗം വീണ്ടും തുടങ്ങുന്നത്​. പല ​യുറോപ്യൻ രാജ്യങ്ങളും വീണ്ടും നിയന്ത്രണങ്ങളിലേക്ക്​ പോവുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AstraZeneca
News Summary - European Countries To Resume AstraZeneca Vaccinations After "Safe, Effective" Verdict
Next Story