സമാധാന നൊബേൽ പുരസ്കാരത്തിന് സെലൻസ്‌കിയെ നാമനിർദേശം ചെയ്ത് യൂറോപ്യൻ നേതാക്കൾ
text_fieldsമോസ്കോ: യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്ക്കിയെയും യുക്രെയ്ൻ ജനതയെയും 2022ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യണമെന്ന അഭ്യർത്ഥനയുമായി യൂറോപ്യൻ രാഷ്ട്രീയക്കാർ. ഇവർക്ക് സമാധാനത്തിനുള്ള നൊബേൽ നോമിനേഷൻ അനുവദിക്കാൻ 2022 മാർച്ച് 31 വരെ നാമനിർദേശ നടപടിക്രമം നീട്ടാനും ഇവർ അഭ്യർഥിച്ചു. ജനുവരി 31 വരെയായിരുന്നു നോമിനേഷനുള്ള സമയം.
2022ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനുള്ള നാമനിർദേശങ്ങൾ പുനഃപരിശോധിക്കാനും യൂറോപ്യൻ നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടു. നെതർലാൻഡ്‌സ്, ഗ്രേറ്റ് ബ്രിട്ടൻ, ജർമനി, സ്വീഡൻ, എസ്തോണിയ, ബൾഗേറിയ, റൊമാനിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽനിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. മാർച്ച് 30 വരെ ലോകമെമ്പാടുമുള്ള മറ്റു രാഷ്ട്രീയ നേതാക്കൾക്കും കത്തിൽ ഒപ്പിടാൻ അവസരമുണ്ട്. ഇതുവരെ 251 വ്യക്തികളും 92 സംഘടനകളും സമാധാന നൊബേൽ പുരസ്കാരത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾ ഒക്ടോബർ മൂന്ന് മുതൽ 10 വരെയാണ് നടക്കുന്നത്.
പ്രത്യക്ഷത്തിൽ ആരുടെയും പിന്തുണയില്ലാതെ റഷ്യന്‍ അധിനിവേശത്തെ ധൈര്യപൂർവം ചെറുത്തുനിൽക്കുന്ന യുക്രെയ്ന്‍ പ്രസിഡന്‍റ് സെലെന്‍റസ്കിക്കും യുക്രെയ്നുകാർക്ക് വലിയ സ്വീകാര്യതയാണ് മറ്റു രാജ്യങ്ങളിൽനിന്ന് ലഭിക്കുന്നത്. ഈ സ്വീകാര്യതയാണ് നോബൽ പുരസ്കാര നിർദേശത്തിലൂടെ പ്രകടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.