സമാധാന നൊബേലിന് സെലൻസ്കിയെ പരിഗണിക്കണം -ഇ.യു നേതാക്കൾ
text_fieldsകിയവ്: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ പരിഗണിക്കണമെന്നും പുരസ്കാരത്തിന് നാമനിർദേശം നൽകാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടണമെന്നും നോർവേയിലെ നൊബേൽ കമ്മിറ്റിക്കു മുമ്പാകെ യൂറോപ്യൻ രാഷ്ട്രീയനേതാക്കളുടെ അഭ്യർഥന. നെതർലൻഡ്‌സ്, ബ്രിട്ടൻ, ജർമനി, സ്വീഡൻ, എസ്തോണിയ, ബൾഗേറിയ, റുമേനിയ, സ്ലോവാക്യ എന്നിവിടങ്ങളിൽനിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
സെലൻസ്കിക്കായി യൂറോപ്യൻ മുൻ നേതാക്കളടക്കം നിരവധി പേരാണ് രംഗത്തുവന്നത്. മാർച്ച് 11 വരെയായിരുന്നു സമാധാന നൊബേലിന് നാമനിർദേശം നൽകാനുള്ള സമയപരിധി. ഇത് കമ്മിറ്റി പുനഃപരിശോധിക്കണമെന്നാണ് അപേക്ഷ. ഈ വർഷം ഒക്ടോബർ മൂന്നിനും 10നുമിടക്കുള്ള തീയതികളിലാണ് നൊബേൽ പുരസ്കാര പ്രഖ്യാപനം. 2022ലെ സമാധാന നൊബേലിനായി 251 വ്യക്തികളും 92 സംഘടനകളുമാണ് അപേക്ഷ നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.