അഭയാർഥികളെ നാടുകടത്തുന്ന പുതിയ നയം പ്രഖ്യാപിച്ച് യൂറോപ്യൻ യൂനിയൻ
text_fieldsലണ്ടൻ: അഭയാർഥികളെ അതിവേഗം തിരികെ നാടുകടത്താനും പ്രവേശനം പരമാവധി തടയാനും അനുവദിച്ച് പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ച് യൂറോപ്യൻ രാജ്യങ്ങൾ. തീവ്രവലതുപക്ഷത്തിന് നൽകി മൂന്നു വർഷത്തെ കൂടിയാലോചനകൾക്കൊടുവിലാണ് യൂറോപ്യൻ യൂനിയൻ കുടിയേറ്റ ഉടമ്പടി എന്ന പേരിൽ ചൊവ്വാഴ്ച വിവിധ രാജ്യങ്ങൾ ചേർന്ന് പുതിയ നയം പ്രഖ്യാപിച്ചത്.
പലായനം യൂറോപ്യൻ വെല്ലുവിളിയാണെന്നും അതിനാൽ യൂറോപ്പിന്റെ കൂട്ടായ പരിഹാരങ്ങൾ വേണമെന്നും യൂറോപ്യൻ കമീഷൻ അധ്യക്ഷ ഉർസുല വോൺ ഡർ ലെയൻ പറഞ്ഞു. അനധികൃത കുടിയേറ്റം തടയാനും അഭയാർഥി പദവി തേടുന്നവരെ സംരക്ഷിക്കാനും യൂറോപ്യൻ രാജ്യങ്ങൾക്ക് കൂട്ടുത്തരവാദിത്തം നൽകുന്ന കരാർ പ്രകാരം അഭയാർഥികൾ എത്തുന്ന കേന്ദ്രത്തിൽവെച്ച് അവർ അർഹരാണോ തിരിച്ചയക്കപ്പെടേണ്ടവരാണോ എന്ന് തീരുമാനിക്കും.
എന്നാൽ, നിലവിലെ നിയമങ്ങൾ പ്രകാരം ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളുമായി തിരിച്ചയക്കൽ കരാറില്ലാത്തതിനാൽ തുടർനടപടികൾ എളുപ്പമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.