യൂറോപ്യൻ യൂനിയൻ സാമ്പത്തിക ശീതയുദ്ധത്തിൽ -ഹംഗറി
text_fieldsബുഡപെസ്റ്റ്: ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതി വാഹനങ്ങൾക്ക് ഉയർന്ന നികുതി ചുമത്താനുള്ള യൂറോപ്യൻ യൂനിയന്റെ തീരുമാനത്തെ വിമർശിച്ച് ഹംഗറി പ്രധാനമന്ത്രി രംഗത്ത്. യൂറോപ്യൻ യൂനിയന്റേത് സാമ്പത്തിക ശീതയുദ്ധമാണെന്ന് വിക്ടർ ഓർബൻ പറഞ്ഞു.
യൂറോപ്പിൽ സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണിത്. സാമ്പത്തിക സംരക്ഷണവാദ പ്രവണത യൂറോപ്യൻ യൂനിയന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്നും നിലവിൽ യൂറോപ്യൻ യൂനിയന്റെ പ്രസിഡൻറ് സ്ഥാനം വഹിക്കുന്ന ഹംഗറി പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതി വാഹനങ്ങൾക്ക് യൂറോപ്യൻ യൂനിയൻ ജൂലൈയിൽ 37.6 ശതമാനം നികുതി ചുമത്തിയിരുന്നു. അന്യായമായി സർക്കാർ സബ്സിഡി നേടിയാണ് ചൈനയിൽ വൈദ്യുതി വാഹനങ്ങൾ നിർമിക്കുന്നതെന്നാണ് യൂറോപ്യൻ യൂനിയന്റെ ആരോപണം. അതേസമയം, നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ ലോക വ്യാപാര സംഘടനക്ക് പരാതി നൽകിയിരിക്കുകയാണ് ചൈന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.