യൂറോപ്പിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു; മരണസംഖ്യ ഒരാഴ്ചക്കിടെ 40 ശതമാനം കൂടി
text_fieldsലണ്ടൻ: യൂറോപ്പിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോകാരോഗ്യ സംഘടന. മുൻ ആഴ്ചയിലെ അപേക്ഷിച്ച് 40 ശതമാനം മരണം യൂറോപ്പിൽ വർധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഫ്രാൻസ്, സ്പെയിൻ, യു.കെ, നെതർലൻഡ്സ്, റഷ്യ എന്നീ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്നു. ഇവിടങ്ങളിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട് നിറഞ്ഞു. റഷ്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന മരണം 320 ആയി ഉയർന്നു. ഇതോടെ ഇവിടത്തെ മരണസംഖ്യ 26,589 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 221 പേരാണ് ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ആസ്ട്രിയയയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000ആയി.
യു.എസ്, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് പുറമെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് റഷ്യയിലാണ്. ചൊവ്വാഴ്ച 16,550 പേർക്കാണ് റഷ്യയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ 24 മണിക്കൂറിനിടെ 22,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടർന്ന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നഗരങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോകാരോഗ്യ സംഘടന വക്താവ് ഡോ. മാർഗരറ്റ് ഹാരിസ് പറഞ്ഞു. ഒരാഴ്ചക്കിടെ മരണസംഖ്യ 40 ശതമാനം വർധിച്ചു. ആശുപത്രികൾ നിറഞ്ഞതായും മാർഗരറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.