സൂയസ് കനാലിൽ വഴിമുടക്കിയ കപ്പലിനെ ഒടുവിൽ വിട്ടയക്കുന്നു
text_fieldsകെയ്റോ: കഴിഞ്ഞ മാർച്ച് മാസത്തിൽ സൂയസ് കനാലിൽ കുടുങ്ങി ദിവസങ്ങളോളം ചരക്കുകടത്ത് തടസ്സപ്പെടുത്തിയ ജപ്പാൻ കപ്പൽ 'എവർ ഗിവണി'നെ വിട്ടയക്കാൻ ഈജിപ്ത് സർക്കാർ. ദീർഘമായി കോടതി കയറിയ നഷ്ട പരിഹാര തർക്കം ഒടുവിൽ തീർപായതോടെയാണ് ജൂലൈ ഏഴിന് സൂയസ് വിടാമെന്ന് കനാൽ അധികൃതർ അറിയിച്ചത്.
ശക്തമായ കാറ്റിൽ മണൽതിട്ടയിൽ കുടുങ്ങിയ കപ്പൽ ആറു ദിവസമാണ് വഴിമുടക്കി കനാലിെൻറ വീതി കുറഞ്ഞ ഭാഗത്ത് വിലങ്ങനെ നിന്നത്. ഇതോടെ യൂറോപിലേക്കും ഏഷ്യയിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കുമുള്ള ചരക്ക് കടത്ത് തടസ്സപ്പെട്ടു. സൂയസ് നഗരമായ ഇസ്മാഈലിയയിൽ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ച് കപ്പൽ വിട്ടയക്കൽ ആഘോഷമാക്കാനാണ് അധികൃതരുടെ തീരുമാനം.
വിട്ടുനൽകൽ കരാർ പ്രകാരം സൂയസ് കനാലിന് 75 ടൺ ശേഷിയുള്ള ഒരു ടഗ് ബോട്ട് ലഭിക്കും. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ വർഷം ആദ്യ ആറു മാസത്തിനിടെ സൂയസ് കനാൽ വഴിയുളള ചരക്കു കടത്ത് വകയിൽ ഈജിപ്തിന് ലഭിച്ചത് 300 കോടി ഡോളർ (22,358 കോടി രൂപ) ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.8 ശതമാനം കൂടുതൽ.
രക്ഷാ പ്രവർത്തനങ്ങളുടെ ചെലവ് ഇനത്തിൽ 91.6 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. തുക പിന്നീട് 55 കോടി ഡോളറായി ചുരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.